ദീപാവലി ദിനത്തിൽ പുതിയ അവതാരവുമായി രജനീകാന്ത് എത്തുന്നു.

  
രജനീകാന്ത്    നായകനാകുന്ന  ഏറ്റവും   പുതിയ  ചിത്രം  അണ്ണാതെയുടെ   ഫസ്റ്റ്   ലൂക്ക്  പോസ്റ്റര്‍    നാളെ ( സെപ്റ്റംബർ 10 ) രാവിലെ 11 മണിക്ക്  പുറത്തിറങ്ങും.

നിരവധി  സൂപ്പര്‍  ഹിറ്റുകള്‍  സമ്മാനിച്ച  ശിവയാണ്  അണ്ണാതെയുടെ  സംവിധായകന്‍.  ചിത്രത്തിന്‍റെ  90  ശതമാനം    ചിത്രീകരണവും  പൂര്‍ത്തിയായിട്ടുണ്ട്.   ബാക്കി  ഭാഗത്തിന്‍റെ  ചിത്രീകരണത്തോടൊപ്പം തന്നെ  ചിത്രത്തിന്‍റെ   പോസ്റ്റ് പ്രൊഡക്ഷന്‍   വര്‍ക്കുകളും  നടക്കുകയാണ്. 

നവംബര്‍   4 ദീപാവലി  ദിനത്തിലാണ്   ചിത്രം   റിലീസ്  ചെയ്യുന്നത്.  അടുത്ത  മാസം  തന്നെ    ചിത്രത്തിന്‍റെ  ട്രെയിലര്‍  റിലീസ് ചെയ്യും.  രജനി  ആരാധകര്‍ക്ക്  ആഘോഷിക്കാന്‍   കഴിയുന്ന  ദൃശ്യവിരുന്നായിരിക്കും  ചിത്രമെന്നാണ്  അണിയറപ്രവര്‍ത്തകര്‍  അവകാശപ്പെടുന്നത്.അരുണാചലവും, പടയപ്പയുംപോലെ  ഫാമിലി  ഡ്രാമ  വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിരിക്കും   'അണ്ണാതെ'. മീന, ഖുശ്ബു,  നയന്‍താര,   കീര്‍ത്തി  സുരേഷ്, പ്രകാശ്  രാജ്, സൂരി, സതീഷ്  എന്നിവരാണ്  പ്രധാന  കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നത്. 
സംഗീതം    നിര്‍വഹിക്കുന്നത്  ഡി.ഇമാന്‍ ആണ്. 

No comments:

Powered by Blogger.