ആക്ഷൻ പ്രൈം ഒടിടി നിർമ്മിക്കുന്ന ആദ്യ ചലച്ചിത്രം " പ്ലാവില " നവംബറിൽ ചിത്രീകരണം ആരംഭിക്കും.

ആക്ഷൻ പ്രൈം ഒടിടി ആദ്യമായി  നിർമ്മിച്ച് 
സിദ്ധിഖ് ,ശാന്തികൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് " പ്ലാവില". ഈ  ചിത്രത്തിൽ ലാല്‍, 
സലിംകുമാര്‍,കലാഭവൻ
ഷാജോൺ,പ്രേംകുമാര്‍,സുനില്‍ സുഖദ,ധര്‍മ്മജന്‍ബോള്‍ഗാട്ടി,
പാഷാണം ഷാജി,ഇടവേള ബാബു,അരുണ്‍ മാസ്റ്റര്‍, രചന നാരായണന്‍കുട്ടി,ഗീതവിജയന്‍,പുതുമുഖങ്ങളായ നിമ്മി ആന്റണി,കവിത,നന്ദനരാജീവ്,മാസ്റ്റര്‍ പ്രവേഗ് മാരാര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാര്‍ നിര്‍വ്വഹിക്കുന്നു.പ്രകാശ് വാടിക്കല്‍ കഥ തിരക്കഥ സംഭാഷണമെഴുതുന്നു. കൈതപ്രം, റഫീഖ്അഹമ്മദ്,
പ്രമോദ് കാപ്പാട്എന്നിവരുടെ
വരികള്‍ക്ക്  ഡോക്ടര്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സംഗീതം പകരുന്നു.ഗായകര്‍-പി ജയചന്ദ്രന്‍,ജി വേണു ഗോപാല്‍,മധുബാലകൃഷൃണന്‍,സിത്താരകൃഷ്ണകുമാർ,  ശ്രേയ ജയദീപ് ,ശിവ പ്രകാശ്,രാമപ്രിയ,ആര്‍ദ്രജനാര്‍ദ്ദനന്‍,പശ്ചാത്തല സംഗീതം-ബിജിബാല്‍,എഡിറ്റര്‍-വി സാജന്‍.പ്രൊഡക്ഷന്‍ ഡിസെെര്‍ബാദുഷ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിച്ചാര്‍ഡ്,
കല-വി എ സ്വാമി,
വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സ്റ്റില്‍സ്-ഹരി തിരുമല,പരസ്യക്കല-
ഷഹീര്‍ റഹ്മാന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കമല്‍ പയ്യന്നൂര്‍,അസിസ്റ്റന്റ് ഡയറക്ടര്‍-വത്സരാജ് തൃക്കരിപ്പൂര്‍,ഫിനാന്‍സ് കണ്‍ട്രോളര്‍-ബാലന്‍ വി കാഞ്ഞങ്ങാട്,ഓഫീസ് നിര്‍വ്വഹണം-എ കെ ശ്രീജയന്‍,പ്രൊഡക്ഷന്‍ കോഡിനേറ്റര്‍-ബിജു രാമകൃഷ്ണന്‍, പി ആർ ഒ എ എസ് ദിനേശ്   നവംബറിൽ "പ്ലാവില"യുടെ  ചിത്രീകരണം എറണാകുളത്ത് ആരംഭിക്കും.

ആഗസ്റ്റ്17ന് പ്രവർത്തനമാരംഭിച്ച ആക്ഷൻ പ്രൈം ഒ ടി ടി യിൽ റിലീസ് ചെയ്ത സിനിമകൾ എല്ലാം ഇതിനോടകം തന്നെ പ്രേക്ഷകശ്രെദ്ധ നേടി കഴിഞ്ഞു. ലോകത്തിലെ ഏത് രാജ്യങ്ങളിൽ നിന്നും
 ആക്ഷൻ പ്രൈം ഒ ടി ടി പ്രേക്ഷകർക്‌ ലഭ്യമാണ്.
 പുതിയ നിരവധി മികച്ച  സിനിമകൾ ആക്ഷൻ പ്രൈമിൽ റിലീസിന്
തയ്യാറെടുക്കുകയാണ്.

No comments:

Powered by Blogger.