അപ്രിയ സത്യങ്ങളുടെ ചുരളഴിക്കുന്ന ത്രില്ലർ ചിത്രം " രക്തസാക്ഷ്യം " മെയിൻസ്ട്രീം " ഒടിടിയിൽ റിലീസായി .

അപ്രിയസത്യങ്ങളുടെ ചുരുളഴിക്കുന്ന ത്രില്ലർ ചിത്രം "രക്തസാക്ഷ്യം"; മെയിൻസ്ട്രീം ഒ.ടി.ടിയിൽ റിലീസായി.

കാലിക പ്രസക്തിയുള്ള എന്നാൽ ആരും പറയാൻ മടിക്കുന്ന ചില
അപ്രിയസത്യങ്ങളുടെ ചുരുൾ അഴിച്ചതിന് പലരുടെയും അപ്രീതി ഏറ്റ് വാങ്ങേണ്ടിവന്ന ചിത്രം 'രക്തസാക്ഷ്യം' പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ മെയിൻസ്ട്രീം ടിവിയിൽ റിലീസായി. 

സ്ക്രീൻപ്ലേ സിനിമാസിന്റെ ബാനറിൽ ബാബു ചൊവ്വല്ലൂർ നിർമ്മിച്ച് ബിജുലാൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. പൂനെ ഫിലിം സ്കൂളിലെ അദ്ധ്യാപകൻ കൂടിയായ ജിജോയ് രാജഗോപാലാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. സുനിൽ സുഗത, ദേവി അജിത്ത്, ദിവ്യ ഗോപിനാഥ്,‌ തുടങ്ങിയവർക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു. മുസ്തഫ കീത്തേടത്ത് ആണ് ചിത്രത്തിൻ്റെ സഹ നിർമ്മാതാവ്. ഹരിലാൽ, അച്ചുതൻ എന്നിവർ എക്സികുട്ടീവ് പ്രൊഡ്യൂസെഴ്‌സ്, ക്യാമറ- സാഗർ, എഡിറ്റിങ്-
താഹിർ ഹംസ, ആർട്ട്- ജയൻ ക്രയോൺസ്, കോസ്റ്റും- കാളിദാസൻ, മേക്കപ്പ്- ഷൈൻ നെല്ലങ്കര, പ്രൊഡക്ഷൻ കൺട്രോളർ- സന്തോഷ്‌ ചിറ്റിലപ്പിള്ളി, പ്രൊഡക്ഷൻ മാനേജർ- പ്രേമൻ ഗുരു വായൂർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

പി.ആർ.ഒ- പി.ശിവപ്രസാദ്

No comments:

Powered by Blogger.