" കാറ്റ് വിതച്ചവർ " സെപ്റ്റംബർ 30ന് ആക്ഷൻ പ്രൈം ഒടിടിയിൽ റിലീസ് ചെയ്യും

"കാറ്റ് വിതച്ചവർ" സെപ്റ്റംബർ 30ന് ആക്ഷൻ പ്രൈം ഒ ടി ടി യിൽ റിലീസ് ചെയ്യും. 


1976-ൽ അടിയന്തരാവസ്ഥക്കാലത്ത് കാണാതായ എൻജിനീയറിംഗ് വിദ്യാർത്ഥി രാജനെ കണ്ടെത്തുവാൻ പോലീസിനെതിരെ പോലീസ് നടത്തിയ അന്വേഷണത്തിന്റെ കഥയാണ് " കാറ്റ് വിതച്ചവർ "

രാജൻ സംഭവം പോലെ കേരളത്തെ ഇളക്കിമറിച്ച മറ്റൊരു സംഭവം അതിനു മുൻപോ പിൻപോ ഉണ്ടായിട്ടില്ല. അവസാനിക്കാത്ത ദുരൂഹതകളുമായി 45 വർഷത്തിനുശേഷവും രാജൻന്റെ തിരോധാനം കേരള മനസ്സാക്ഷിയെ നൊമ്പരപ്പെടുത്തുന്നു.

 ഫിംഗർ പ്രിന്റ്, ഗാർ ഡിയൻ എന്നീ മികച്ച കുറ്റാന്വേഷണ ചിത്രങ്ങൾ ഒരുക്കിയ പ്രൊഫസർ സതീഷ് പോൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് "കാറ്റ് വിതച്ചവർ ".

ഏറ്റവും മികച്ച അനേഷണാ ത്മക ചിത്രത്തിനുള്ള കേരള സ്റ്റേറ്റ് ഫിലിം ക്രിട്ടിക്‌സ് അവാർഡും ഈ ചിത്ര തിന് ലഭിച്ചുമലയാളത്തിലെ ഏറ്റവും മികച്ച ഡോക്യൂഫിക്ഷൻ ചിത്രങ്ങളിൽ ഒന്നായും ഏറ്റവും മികച്ചനക്സ്ൽ ചിത്രങ്ങളിലൊന്നായും കാറ്റു വിതച്ചവർ കണക്കാക്കപ്പെടുന്നു.

പ്രകാശ് ബാരെ യും ടിനി ടോമും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓറിയന്റൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാനറിൽ അഡ്വ: ഷിബു കുര്യാക്കോസ്, ഷിബു ഏദ ൻസ്,സുരേഷ് അച്ചൂസ് എന്നിവരാണ് ചിത്രം നിർമ്മിച്ചത്. സെപ്റ്റംബർ 30 ന് ആക്ഷൻ പ്രൈം ഒ ടി ടി യിലൂടെ വേൾഡ് വൈഡ് ആയി പ്രേക്ഷകർക്ക് മുന്നിൽ എത്തും

1 comment:

Powered by Blogger.