ഇതാണ് സിനിമ: സോഷ്യൽ മീഡിയായിൽപ്പെട്ടു പോകുന്നവർക്ക് താക്കീതുമായി # HOME .


ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ നടൻ വിജയ് ബാബു നിർമ്മിച്ച " ഹോം " എന്ന  കുടുംബചിത്രം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു. രചനയും സംവിധാനവും റോജിൻ തോമസാണ്. 

ഇന്ദ്രൻസ് ( ഒളളിവർ ടിസ്റ്റ് ),  വിജയ് ബാബു ( ഡോ. ഫ്രാങ്ക്ളിൻ) , ശ്രീനാഥ് ഭാസി ( ആൻ്റണി ഒളളിവർ ടിസ്റ്റ് ), അനൂപ് മേനോൻ ( നടൻ വിശാൽ ) , ശ്രീകാന്ത് മുരളി ( ജോസഫ് ) , നെൽസൻ കെ. ഗഫൂർ ( ചാൾസ് ഒളളിവർ  ടിസ്റ്റ്),അജു വർഗ്ഗീസ് ( ഛായാഗ്രാഹകൻ) , ദീപ തോമസ് ( പ്രിയ) ,ജോണി  ആൻ്റണി ( സൂര്യൻ ),  മണിയൻപിള്ള രാജു ( നിർമ്മാതാവ് ബേബി  ) ,
മഞ്ജുപിള്ള ( കുട്ടിയമ്മ), കൈനകരി തങ്കരാജ് ( അപ്പച്ചൻ )  ,പോളി വിൽസൺ (അറ്റൻഡർ ) , കിരൺ അരവിന്ദാക്ഷൻ (  ജസ്റ്റിൻ ), അഞ്ജു അരവിന്ദ് ( ജോസഫിൻ്റെ ഭാര്യ ) , പ്രിയങ്ക നായർ ( അന്നമ്മച്ചിയുടെ യൗവ്വനകാലം), ചിത്ര ( ജസ്റ്റിൻ്റെ ഭാര്യ ), ഷാജു ശ്രീധർ  ( മൈബൈൽ ഷോപ്പ് ഉടമ), കെ.പി. ഏ.സി ലളിത ( അന്നമ്മച്ചി ) ,മിനോൺ ( ഒളളി വർ - ബാല്യകാലം ) ,ആഷ്ലിൻ ജോസഫ് ( സൂര്യൻ - ബാല്യകാലം), ഗീതി സംഗീത ( സൂര്യൻ്റെ ഭാര്യ)    എന്നിവർ ഈ സിനിമയിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

രാഹുൽ സുബ്രമണ്യം സംഗീതവും ,അരുൺ അലാട്ട് ശ്യാം മുരളിധരൻ, മമത സീമന്ത്  എന്നിവർ  ഗാനരചനയും ,നീൽ ഡി .കുഞ്ഞ ഛായാഗ്രഹണവും, പ്രജീഷ് പ്രകാശ് എഡിറ്റിംഗും, റോണക്സ് സേവ്യർ ചമയവും നിർവ്വഹിക്കുന്നു.  ഷിബു ജി. സുശീലൻ പ്രൊഡക്ഷൻ കൺട്രോളറാണ്.

ജോ ആൻഡ് ദി ബോയ്, 
ഫിലിപ്പ്സ് ആൻഡ് ദി മങ്കി പെൻ എന്നി ചിത്രങ്ങൾക്ക് ശേഷമാണ് റോജിൻ തോമസ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 

കാലിക പ്രസക്തിയുള്ള വിഷയമാണ് " ഹോം " പറയുന്നത്. മിക്ക സമയവും സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്ന മക്കളോട് അടുപ്പം നിലനിർത്താൻ ശ്രമിക്കുന്ന പിതാവായ ഒള്ളിവറുടെ ( ഇന്ദ്രൻസ്)  കഥയാണിത്. സോഷ്യൽ മീഡിയായിൽ അകപ്പെടുന്ന കുടുംബങ്ങളുടെ കഥകൂടിയാണ് സിനിമയുടെ  പ്രമേയം. ദിനംപ്രതി സോഷ്യൽ മീഡിയായിൽ ഉണ്ടാകുന്ന മാറ്റം അറിയാതെ ഇൻ്റർനെറ്റിൽപ്പെട്ട് പോകുന്നവരുടെ കഥയും സിനിമയിൽ പരാമർശിക്കുന്നു. 
കുടുബത്തിലെ എല്ലാവർക്കും ഒന്നിച്ചിരുന്ന് കാണാൻ പറ്റുന്ന മനോഹരമായ സിനിമയാണ് " ഹോം'' .

എതിരില്ലാത്ത അഭിനയമാണ് ഇന്ദ്രൻസ് വീണ്ടും കാഴ്ചവെച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ പക്വതയുള്ള അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുന്നു. കൈനകരി തങ്കരാജ് ഒരിക്കൽ ശ്രദ്ധിക്കപ്പെട്ടു. 

ഈ സിനിമയിൽ മികച്ച അഭിനയമാണ് മഞ്ജുപിള്ള കാഴ്ചവച്ചിരിക്കുന്നത്. കുട്ടിയമ്മയായി മഞ്ജുപിള്ള പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്നു. 

കോവിഡ് കാലം അല്ലാതെ അയിരുന്നുവെങ്കിൽ  തീയേറ്ററുകളിൽ മികച്ച വിജയം നേടേണ്ട സിനിമയാണ് " ഹോം ".
ഓണത്തിന് മുന്നോടിയായി 
ആമസോൺ പ്രൈം വീഡിയോ ഒടിടിയിൽ റിലീസ് ചെയ്തിട്ടുള്ള  ഈ സിനിമ മികച്ച വിജയം നേടും. 

Rating : 4 / 5.
സലിം പി. ചാക്കോ .

No comments:

Powered by Blogger.