" തേൾ " ഫാമിലി സസ്പെൻസ് ത്രില്ലർ ചിത്രം പൂർത്തിയായി.


" തേൾ "  എന്ന വ്യത്യസ്തമായ ഫാമിലി, സസ്പെൻസ് ത്രില്ലർ ചിത്രവുമായി എത്തുകയാണ് ഷാഫി എസ്.എസ്.ഹുസൈൻ എന്ന സംവിധായകൻ. തൻവീർ ക്രീയേഷൻസിൻ്റെ ബാനറിൽ ജസീം സൈനുലാബ്ദിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. തേൾ ഉടൻ ഒ.ടി.ടി റിലീസാണ്.

ബിസ്സിനസ്സുകാരനായ ദീരജിൻ്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ദീരജ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ നിരഞ്ജനയെ പ്രണയിച്ച് വിവാഹം കഴിക്കുന്നു. വിവാഹശേഷം ദീരജിൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന പൊട്ടിത്തെറികൾ ഭയാനകമായിരുന്നു. ഈ കഥ സസ്പെൻസ് നില നിർത്തി കൊണ്ട് പറയുകയാണ് സംവിധായകൻ. ദീരജായി, അയ്യപ്പനും കോശിയിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദും, നിരഞ്ജന എന്ന കഥാപാത്രത്തെ ഡയാന ഹമീദും അവതരിപ്പിക്കുന്നു.

തൻവീർ ക്രീയേഷൻസിൻ്റെ ബാനറിൽ ജസീം സൈനുലാബ്ദിൻ നിർമ്മിക്കുന്ന തേൾ ഷാഫി എസ്.എസ്.ഹുസൈൻ രചന, സംവിധാനം നിർവ്വഹികുന്നു. ക്യാമറ - വിജീഷ് കപ്പാറ, കോ.പ്രൊഡ്യൂസേഴ്‌സ് - പത്മകുമാർ, ജയകൃഷ്ണൻ, ഷഫീക്, 
എഡിറ്റിംഗ് - ബിബിൻ വിശ്വൽ ഡോൺസ്, ഗാനരചന - സുനിൽ കൃഷ്ണഗാഥ, ചന്ദനം രവി, സംഗീതം - അഭി, അനീഷ്, ആലാപനം -ജാസി ഗിഫ്റ്റ്, സിത്താര കൃഷ്ണകുമാർ , ഗായത്രി വിനോദ് ,വിഭബാലചന്ദ്രൻ ,മനുതമ്പി ,പശ്ചാത്തല സംഗീതം - ജെ.കെ.കീസ്,ജോനാഥൻ ബ്രൂസ്, അനിത്ത് പി. ജോയ്, മേക്കപ്പ് -സ്വാമിനാഥൻ, കല - അടൂർ മണിക്കുട്ടൻ, കോസ്റ്റ്യൂംസ് - വഹീദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷാക്കിർ വർക്കല,അസോസിയേറ്റ് ഡയറക്ടർ - ജോമോൻ കോട്ടയം, എഫക്ട്സ് -രാജ് മാർത്താണ്ഡം, ഷൈൻ ഡി, ജോൺ, ആക്ഷൻ - ജിറോഷ്, പ്രൊഡക്ഷൻ കൺട്രോളർ- അജയ് ഘോഷ് പരവൂർ .

നന്ദു ആനന്ദ്, ഡയാന ഹമീദ്, സാജൻ പള്ളുരുത്തി, കോട്ടയം രമേശ്, പാഷാണം ഷാജി, കോബ്രാ രാജേഷ്, ജോമോൻ ജോഷി, ശരവണശക്തി, റിയാസ് നർമകല ,അംബാനി, സജി വൈഗ, ശ്രീജിത്ത്, റോയ് പാല, എബിൻ, ജയകൃഷ്ണൻ, രമേശ്, അപ്പിഹിപ്പി ,ഐശ്വര്യ, സ്വാതി ,ശ്രിജു മോഹൻ,ആര്യ നന്ദ, മീനാക്ഷി, കീർത്തന, സന്ധ്യ, ശ്രുതിക സുരേഷ്, സ്മൃതി, നിഷ, സാറ, ബേബി തൻഹ, ഫാത്തിമ, ബേബി ഗൗരി കൃഷ്ണ, ബേബിവിപഞ്ചിക എന്നിവർ അഭിനയികുന്നു.

അയ്മനം സാജൻ.

No comments:

Powered by Blogger.