യഥാർത്ഥ സംഭവകഥയ്ക്ക് ചുരുളഴിയുന്ന അമിത് ചക്കാലയ്ക്കലിൻ്റെ " പാസ്പോർട്ട് " .



അമിത് ചക്കാലക്കൽ നായകനാകുന്ന "പാസ്പോർട്ട് "എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്. ഗുഡ് ഡേ മൂവീസിന്റെ  ബാനറിൽ എ.എം ശ്രീലാൽ പ്രകാശൻ  നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അസീം കോട്ടൂർ ആണ്. ഒരു സംഭവത്തെ ആസ്പദമാക്കി കെ പി ശാന്തകുമാരി എഴുതിയ കഥയ്ക്ക് അസീം കോട്ടൂരും ശ്രീലാൽ പ്രകാശനും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

മലയാളത്തിലെ പ്രശസ്ത താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും മുഖ്യവേഷത്തിലെത്തുന്ന ചിത്രം ഒരു ഫാമിലി ഇമോഷണൽ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.എറണാകുളം തൊടുപുഴയാണ് പ്രധാന ലൊക്കേഷൻ. ബിനു കുര്യനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വി ടി ശ്രീജിത്ത് എഡിറ്റിങ്ങും സെജോ ജോൺ സംഗീത സംവിധാനവും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബിജു കെ തോമസ്. വസ്ത്രാലങ്കാരം സമീറ സനീഷ്. കലാസംവിധാനംഅജി കുറ്റിയാണി. മേക്കപ്പ് അമൽ ചന്ദ്രൻ.ചീഫ് അസോസിയേറ്റ് ഡയറക്ടർ ആംബ്രോ വർഗീസ്. വി എഫ് എക്സ് ബിനീഷ് രാജ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് ശേഖർ.ഗാനങ്ങൾ വിനായക് ശശികുമാർ, ബി കെ ഹരിനാരായണൻ.പ്രോജക്ട് കോഡിനേറ്റർസ് ഷമീം സുലൈമാൻ, അജ്മൽ റോഷൻ.സ്റ്റിൽ ഷിജിൻ പി രാജ്. പോസ്റ്റർ ഡിസൈനർ മനൂ ഡാവിഞ്ചി. 

പി.ആർ.ഒ :
അജയ് തുണ്ടത്തിൽ . 
എം.കെ .ഷെജിൻ ആലപ്പുഴ.

 

No comments:

Powered by Blogger.