"' പീസ് " ടീമിൻ്റെ ഈദ് മുബാറക്ക് .


സൻഫീർ കെ യുടെ സംവിധാനത്തിൽ ജോജു ജോർജ് നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമാണ്  ' പീസ് ' .

സംവിധായകൻ്റെ തന്നെ വരികൾക്ക് ജുബൈർ മുഹമ്മദാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
അഞ്ച് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിലെ ഗാനം ഉടൻ തന്നെ പുറത്തിറങ്ങും. മലയാളത്തിലെ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള ഷഹബാസ് അമൻ്റെ ഇതുവരെയുള്ള പാട്ടിൻ്റെ സ്വഭാവത്തിൽ നിന്നും ഭാവത്തിൽ നിന്നും മാറിനിൽക്കുന്ന ഒന്നായിരിക്കും ' മാമ ചായേൽ ഉറുമ്പ് ' എന്ന ഈ ഗാനം.

ചിത്രീകരണം പൂർത്തീകരിച്ച സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഹൈപ്പർലിങ്ക് വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഒരു പരീക്ഷണ സിനിമയാണ് 'പീസ് ' 

ജോജു ജോർജിന് പുറമെ പരേതനായ അനിൽ നെടുമങ്ങാട്,ശാലു റഹിം ,രമ്യാ നമ്പീശൻ, ആശാ ശരത്, സിദ്ധിഖ്, അതിഥി രവി, മാമുക്കോയ,  വിജിലേഷ്, അർജുൻ സിങ്, പൗളി വത്സൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംവിധായകൻ്റെ തന്നെ കഥക്ക് സഫർ സനൽ, രമേശ് ഗിരിജ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ഷമീർ ജിബ്രാൻ ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
ചിത്രസംയോജനം നൗഫൽ അബ്ദുള്ള.കലാ സംവിധാനം- ശ്രീജിത്ത് ഒടക്കാലി, വസ്ത്രാലങ്കാരം - ജിഷാദ് ഷംസുദ്ദീൻ,മേക്കപ്പ് - ഷാജി പുൽപള്ളി, ബാദുഷയാണ് പ്രൊഡക്ഷൻ ഡിസൈനർ.
സൗണ്ട് മിക്സിങ്ങ് - അജയൻ അടാട്ട്.സ്ക്രി/പ്റ്റ് ഡോക്ടർ പിക്ച്ചേർഴ്സിൻ്റെ ബാനറിൽ ദയാപരനാണ് ചിത്രത്തിൻ്റെ നിർമ്മാണം .
പി .ആർ .ഒ: 
മഞ്ജു ഗോപിനാഥ്.
 

No comments:

Powered by Blogger.