സൂപ്പർ ഹിറ്റ് ചിത്രം അനിയത്തിപ്രാവിലെ ആരും കേൾക്കാത്ത ആ ഗാനം ഇതാ ..
 https://youtu.be/BHL7fRYVcrY


"തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം....."

കേരളത്തിലെ കാമ്പസുകളെ ഇളക്കി മറിച്ച ഫാസിലിന്റെ സൂപ്പർഹിറ്റ് ചിത്രം അനിയത്തിപ്രാവിലെ ആരും കേൾക്കാത്ത ഈ പാട്ട് പങ്ക് വെയ്ക്കുകയാണ് 
സംഗീത സംവിധായകൻ ഔസേപ്പച്ചൻ.
ഈയിടെ അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായരോടുള്ള ആദരവിന്റെ സൂചകമായിട്ടാണ് ഔസേപ്പച്ചൻ ഈ ഗാനം പുറത്തു വിട്ടത്.
അനിയത്തിപ്രാവിനു വേണ്ടി എസ് രമേശൻ നായർ എഴുതി ഔസേപ്പച്ചൻ സംഗീതം പകർന്ന് യേശുദാസും ചിത്രയും ആലപിച്ച പാട്ടാണിത്.എന്നാൽ ചിത്രത്തിന്റെ ക്ലൈമാസിന്  മാറ്റം വന്നതൊടെ പാട്ട് ചിത്രത്തിൽ ഉപയോഗിച്ചില്ല.
ഔസേപ്പച്ചന്റെ കയ്യിൽ ഇക്കാലമത്രയും ഭദ്രമായിരുന്ന ഈ ഗാനം രമേശൻ നായർ വിട വാങ്ങിയപ്പോൾ ഏറേ ആദരവോടെ സംഗീത പ്രേമികൾക്കായി പുറത്തു വിടുകയായിരുന്നു.
 

No comments:

Powered by Blogger.