അണമുറിയാതെ ഒഴുകുന്ന വാക്കുകളുടെ ഇമ്പമുള്ള കവിതയാണ് പി.കെ. ഗോപിയുടേത് : ഷാജി പട്ടിക്കര.

അണമുറിയാതെ ഒഴുകുന്ന വാക്കുകളുടെ ഇമ്പമുള്ള പ്രവാഹമാണ് കവിത.

ലളിതമായ പദവിന്യാസങ്ങളോടെ,
ആസ്വാദകരുടെ മനസ്സിലേക്ക്
അവർ പോലുമറിയാതെ
ഒഴുകിപ്പരക്കുന്നതാവണം
ഒരു നല്ല ഗാനം ..

അങ്ങനെ
കവിതകൊണ്ടും
സിനിമാ ഗാനം കൊണ്ടും
മലയാളിയുടെ മനസ്സ് കീഴടക്കിയ ഒരാൾ ..

അക്ഷരമാലകളെ
അമ്മാനമാടി
ആസ്വാദക ഹൃദയങ്ങളിൽ
ഇടം പിടിച്ച കവി ...

ചീരപ്പൂവുകളും,
ആനയ്ക്കെടുപ്പതും,
താരാപഥവും
വർഷങ്ങൾക്കിപ്പുറവും
ഓരോ മലയാളിയും
നെഞ്ചേറ്റി വച്ചിരിക്കുന്നത്,
തലമുറകൾ അതേറ്റു പാടുന്നത്
അതിലെ ലളിതസുന്ദരമായ പദങ്ങളുടെ
കൃത്യമായ വിന്യാസം കൊണ്ടാണ് ...

ഇങ്ങനെയൊരാൾ
നമ്മുടെ ഭാഷയുടെ പുണ്യം ..

ശ്രീ. പി.കെ.ഗോപി !

അദ്ദേഹത്തിന്
ഇന്ന് പിറന്നാൾ ..

മൊഹബത്തിൻ കുഞ്ഞബ്ദുള്ള,
മട്ടാഞ്ചേരി,
പച്ചമാങ്ങ,
അഞ്ചിൽ ഒരാൾ തസ്കരൻ
തുടങ്ങി
ഞാൻ പ്രൊഡക്ഷൻ കൺട്രോളറായ
കുറച്ച് ചിത്രങ്ങളിൽ
അദ്ദേഹത്തിൻ്റെ
തൂലികത്തുമ്പിൽ പിറന്നുവീണ
അക്ഷരജാലത്തെ ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞു എന്നതിൽ ഞാൻ കൃതാർത്ഥനാണ് ..

ഈ പിറന്നാൾ വേളയിൽ
അദ്ദേഹത്തിന്
ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നതിനൊപ്പം ..
ഇനിയും ഏറെക്കാലം
അക്ഷരങ്ങളുടെ
അയത്ന ലളിതമായ പ്രവാഹത്തിൻ്റെ അനുഭൂതി
നമ്മളെ  അനുഭവിപ്പിക്കുവാനാവട്ടെ എന്ന പ്രാർത്ഥനയോടെ,

ഷാജി പട്ടിക്കര

No comments:

Powered by Blogger.