കാടകലം റിലീസിന് ഒരുങ്ങുന്നു
പെരിയാർവാലി ക്രിയേഷന് വേണ്ടി ഡോ.സഖിൽ രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " കാടകലം" .
സംവിധായകനായ ഡോ: ഷഗിൽ രവീന്ദ്രന് തന്റെ സർവീസിനിടയിൽ ഉണ്ടായ അനുഭവം സുഹൃത്തും സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന ജിന്റോ തോമസിനോട് പറയുകയും ഇരുവരും ചേർന്ന് തിരക്കഥ എഴുതുകയും ചെയ്തു
വലിയ അവകാശ വാദങ്ങൾ ഇല്ലാതെയാണ് ഈ സിനിമയെ അണിയറ പ്രവർത്തകർ സിനിമ റിലീസിന് ഒരുക്കുന്നത്
ചെറുപ്പത്തിൽ അമ്മയെ നഷ്ടപെട്ട കുഞ്ഞാപ്പുവിന് എല്ലാം അച്ഛൻ മുരുകനാണ്. മുരുകൻ പറഞ്ഞു തന്ന കഥകളിലൂടെ അമ്മ താൻ ജീവിക്കുന്ന കാട്ടിൽ ഉണ്ടെന്ന് കുഞ്ഞാപ്പു വിശ്വസിക്കുന്നു
ഊരിലെ ആകാധ്യാപക വിദ്യാലയത്തിലെ പഠന ശേഷം അച്ഛന്റെ ആഗ്രഹം പൂർത്തിയാക്കാൻ അവൻ തന്റെ അച്ഛനെയും കാടിനേയും വിട്ട് തനിക്ക് ഒരിക്കലും സുപരിചിതമല്ലാത്ത നഗരത്തിലേക്ക് വിദ്യാഭ്യാസത്തിനായി പോവുന്നതും പിന്നീടുള്ള കുഞ്ഞാപ്പുവിന്റെ ജീവിതവുമാണ് കഥാപ്രമേയം
മാസ്റ്റര്‍ ഡാവിഞ്ചി നായക വേഷത്തിൽ എത്തുമ്പോൾ ഡാവിഞ്ചിയുടെ അച്ഛനും നാടകപ്രവര്‍ത്തകനും സിനിമ സീരിയല്‍ താരവുമായ സതീഷ് കുന്നോത്തും
ചലച്ചിത്രതാരം കോട്ടയം പുരുഷൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു
ചിത്രത്തിലെ കനിയേ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ബി കെ ഹരിനാരായണന്റെ വരികളിൽ പി എസ് ജയഹരി സംഗീതം ചെയ്ത് സംഗീത സംവിധായകനും ഗായകനുമായ ബിജിബാൽ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്
കാടിന്റെ ഭംഗിയും കാട്ടിൽ നിന്നുമുള്ള പറിച്ചു നടലിന്റെ വൈകാരിക ദൃശ്യങ്ങളും ചേർന്നപ്പോൾ കനിയേ എന്ന ഗാനം ഇതിനകം തന്നെ ഒട്ടനവധി ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്.
ശക്തമായ വരികളെ ഹൃദ്യമായ ആലാപനത്തോട് കൂട്ടിയിണക്കിയപ്പോൾ "കനിയേ" ഓരോ മനസ്സിലും വിങ്ങലാവുന്നു .
സിനിമയുടെ ചില സീനുകളിൽ ആദിവാസികളും അഭിനയിച്ചിട്ടുണ്ട് എന്നത് ഈ ഒരു പ്രത്യേകതയാണ്
ക്യാമറ റെജി ജോസഫാണ് ചെയ്തിരിക്കുന്നത്.
എഡിറ്റിംഗ് -അംജാത് ഹസ്സൻ
കല -ബിജു ജോസഫ്
മേക്കപ്പ് –രാജേഷ് ജയൻ, ബിന്ദു ബിജുകുമാര്‍
പ്രൊഡക്ഷൻ കൺട്രോളർ -രാജു കുറുപ്പന്തറ
പ്രൊഡക്ഷൻ എക്സിക്യുട്ടിവ് -സുബിൻ ജോസഫ്
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ജിന്റോ തോമസ്
അസിസ്റ്റന്റ് ഡയറക്ടർ -സ്വാതിഷ് തുറവൂർ ,നിഖിൽ ജോർജ്.
കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും ഈ ചിത്രം ഒരുപാട് ഇഷ്ടപെടും എന്നുള്ള കാര്യം തീർച്ചയാണ്
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് ശേഷം കാടകലം പ്രേക്ഷകർക്ക് മുന്നിൽ എത്തും.
Subscribe to:
Post Comments
(
Atom
)

No comments: