പോലീസും ഒളിച്ചോട്ടവും ചർച്ചയാകുന്ന " തീമഴ തേൻ മഴ " .

 

ഒളിച്ചോട്ടവും പോലീസും ചർച്ചയാവുന്നു. സെവൻ ബേഡ്സ് ഫിലിംസിനു വേണ്ടി കുഞ്ഞുമോൻ താഹ രചനയും സംവിധാനവും നിർവ്വഹിക്കുന്ന തീമഴ തേൻ മഴ എന്ന ചിത്രത്തിലാണ് ഒളിച്ചോടിയ കാമുകീകാമുകന്മാരും, പോലീസ് കാരും ഉള്ളത്.ചുറുചുറുക്കുള്ള കാമുകനും, കാമുകിയുമായിരുന്നതുകൊണ്ട് പോലീസുകാരെ ശരിക്കും ചുറ്റിച്ചു കളഞ്ഞു എന്നതാണ് സത്യം .പോലീസ് കമ്മീഷണറായി, ഡോ.മായയും, എസ്.ഐ ആയി ഷറഫ് ഓയൂരും വേഷമിടുന്നു. കാമുകീകാമുകന്മാരായി, സൂരജ് സാജനും സ്നേഹ അനിലും വേഷമിടുന്നു.

ഒരു മലയോര ഗ്രാമത്തിൽ നടക്കുന്ന, കാമുകന്‍റേയും, കാമുകിയുടെയും ഒളിച്ചോട്ടവും, പോലീസ് പിടിക്കുന്ന പുലിവാലും നാട്ടുകാരുടെ ഇടയിൽ ചർച്ചയായി. സുന്ദരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഡോ.മായയും, ഷറഫ് ഓയൂരും, തീമഴ തേൻമഴയിലെ പോലീസ് വേഷങ്ങൾ ഗംഭീരമാക്കി.

വ്യത്യസ്തമായ ഒരു പ്രമേയവുമായെത്തുന്ന തീമഴ തേൻ മഴ, കൊല്ലം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം നടന്നു. സെവൻ ബേഡ്സ് ഫിലിംസിൻ്റ ബാനറിൽ, എ.എം. ഗലീഫ് കൊടിയിൽ നിർമ്മിക്കുന്ന തീമഴ തേൻമഴ, കുഞ്ഞുമോൻ താഹ കഥ എഴുതി സംവിധാനം ചെയ്യുന്നു. തിരക്കഥ, സംഭാഷണം -കുഞ്ഞുമോൻ താഹ, എ.വി.ശ്രീകുമാർ, ഛായാഗ്രഹണം - സുനിൽ പ്രേം ,ഗാനങ്ങൾ - ലെജിൻ ചെമ്മാനി,ജയകുമാർ ചോറ്റാനിക്കര ,ഫിറോസ്ചാലിൽ, സംഗീതം - മുരളി അപ്പാടത്ത്, ഷാജി ഭജനമഠം, ആലാപനം - കെ.എസ്.ചിത്ര ,സുദീപ്, സ്നേഹ അനിൽ ,മുരളി അപ്പാടത്ത്, രേഷ്മാ രാമചന്ദ്രൻ ,അനീഷാ നസീർ, രാജീവ് കൊടമ്പള്ളി, എഡിറ്റിംഗ് - അയൂബ് ഖാൻ ,കല -വിഷ്ണു എരിമേലി, മേക്കപ്പ് - പട്ടണം ഷാ, കോസ്റ്റ്യൂംസ് - ഇന്ദ്രൻസ് ജയൻ, ആക്ഷൻ - അഷ്റഫ് ഗുരുക്കൾ, കോറിയോഗ്രാഫി - ആർ.എൽ.വി. ജ്യോതി ലക്ഷ്മി, പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് കുടപ്പനക്കുന്ന്, പി.ആർ.ഒ- അയ്മനം സാജൻ.

ജഗതി ശ്രീകുമാർ ,കോബ്രാ രാജേഷ്, ഷറഫ് ഓയൂർ, ഡോ.മായ, സൂരജ് സാജൻ, സ്നേഹ അനിൽ ,മനു ശങ്കർ,മാള ബാലകൃഷ്ണൻ, പി.ജെ.ഉണ്ണികൃഷ്ണൻ, ലക്ഷ്മിപ്രീയ ,ലക്ഷ്മി അശോകൻ, സെയ്ഫുദീൻ, സജിപതി, കബീർദാസ് , അശോകൻ ശക്തികുളങ്ങര, കണ്ണൻ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം അയിരൂർ, രാജേഷ് പിള്ള, സുരേഷ് പുതുവയൽ, ബദർ കൊല്ലം, ഉണ്ണിസ്വാമി, പുഷ്പ, ലതിക, ബേബി സ്നേഹ, ബേബി പാർവ്വതി എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ .
                                                                             

No comments:

Powered by Blogger.