ചെയ്ഞ്ച് യുവർ സെൽഫ് ഗാനം വൈറലാകുന്നു.

ചെയ്ഞ്ച് യുവർസെൽഫ് ഗാനം വൈറലാകുന്നു.      ഒരു കൊറോണേറിയൻ ഫംഗിപ്പാട്ട് എന്ന ടാഗ് ലൈനോടെ എത്തിയ "ചെയ്ഞ്ച് യുവർസെൽഫ്" എന്ന ഗാനം പ്രശസ്ത ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരന്റെ എഫ് ബി പേജിലൂടെ റിലീസായി.

കോവിഡ് മഹാമാരിയുടെ അതിരൂക്ഷ വ്യാപനത്തെ തുടർന്നുള്ള രണ്ടാം ലോക്ഡൗണിൽ, കലാകാരന്മാരെല്ലാവരും അവരവരുടെ വീടുകളിൽ ഒതുങ്ങി കൂടിയപ്പോൾ , സീകേരളം ചാനൽ പരമ്പരയായ "കയ്യെത്തും ദൂരത്തി"ലെ ആർട്ടിസ്റ്റുകൾ ചേർന്ന് ഒരുക്കിയ ഇന്ത്യൻ റാപ്പ് മിക്സ് ഫംഗിപ്പാട്ട് ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. പാട്ടുകാർ ഫോൺ റിക്കോർഡറിലാണ് പാട്ടുകൾ റിക്കോർഡ് ചെയ്തത്.

പരമ്പരയുടെപ്രൊഡ്യൂസർ രമാദേവിയുടെ പ്രേരണ ഉൾക്കൊണ്ടാണ് നടൻ ശരൺ പുതുമനയും കുടുംബവും ചേർന്ന് ഇത്തരത്തിലൊരു ആശയത്തിന് രൂപം നൽകിയത്. കൊറോണ വൈറസ്സിന്റെയും ഒപ്പം വഴിതെറ്റി എത്തിയ പലതരം ഫംഗസുകളുടെയും മുന്നിൽ തോല്ക്കില്ലെന്നും ഈ ദുരിതകാലം ഒറ്റക്കെട്ടായി അതിജീവിക്കുമെന്നുള്ള ഒരു എനർജിബൂസ്റ്റർ പാട്ടാണിത്. 

ശരൺ പുതുമന , വൈഷ്ണവി സായ്കുമാർ , സജേഷ് കണ്ണോത്ത്, കൃഷ്ണപ്രിയ , ആനന്ദ്കുമാർ , ലാവണ്യ നായർ , മഞ്ജു വിജീഷ്, ഇന്ദുലേഖ, മനീഷ , ഗീതാ നായർ , പത്മനാഭൻ തമ്പി എന്നിവരാണ് അഭിനേതാക്കൾ .           ഗാനരചന -വി പി ശ്രീകാന്ത് നായർ , സംഗീതം - ഹാരിസ് മുഹമ്മദ് ബാബു, ആലാപനം - പ്രകാശ് ബാബു, അഷിത പ്രകാശ്, നീതു, എഡിറ്റിംഗ് - ചിക്കു സംഗീത്, ഡിസൈനിംഗ് & ഗ്രാഫിക്സ് - ദീപക് തിച്ചൂർ , കോറിയോഗ്രാഫി - വൈഷ്ണവി സായ്കുമാർ , മഞ്ജു വിജീഷ്, ക്രിയേറ്റീവ് സപ്പോർട്ട് - റാണി ശരൺ , കൺമണി .
പി ആർ ഓ :
അജയ് തുണ്ടത്തിൽ.

No comments:

Powered by Blogger.