സിനിമാറ്റോഗ്രാഫ് നിയമ ഭേദഗതി 2021ൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണം: ഫെഫ്ക.

 

കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സിനിമാറ്റോഗ്രാഫ്‌ നിയമഭേദഗതി 2021 നെ അത്യന്തം ആശങ്കയോടെയാണ്‌ മലയാളത്തിലെ ചലച്ചിത്രപ്രവർത്തകരുടെ തൊഴിലാളി സംഘടനയായ ഫെഫ്ക  കാണുന്നത്‌. 

CBFC സർറ്റിഫിക്കേഷൻ ലഭിച്ചതിനുശേഷം  പ്രേക്ഷകരിലേക്കെത്തുന്ന ഏതൊരു സിനിമയേയും, പ്രേക്ഷക പരാതിയിന്മേൽ, ആവശ്യമെന്നു കണ്ടാൽ, കേന്ദ്രസർക്കാരിനു നേരിട്ട്‌ ഉള്ളടക്ക സംബന്ധിയായ പുന:പരിശോധനയ്ക്ക്‌ വിധേയമാക്കാൻ കഴിയും വിധമുള്ള നിയമഭേദഗതി ചലച്ചിത്രകാരന്റെ /ചലച്ചിത്രകാരിയുടെ സ്വാതന്ത്ര്യത്തെ ഭയാനകാമാം വിധം പരിമിതപ്പെടുത്തുന്ന ഒന്നാണ്‌ എന്നതിൽ ആർക്കും സംശയമുണ്ടാകാൻ ഇടയില്ല.

സിനിമറ്റോഗ്രാഫ്‌ ആക്റ്റ്‌ 2021- ഈവ്വിധം നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് ഫെഫ്കയുടെ നേതൃത്വത്തിൽ മലയാളത്തിലെ ചലച്ചിത്രപ്രവർത്തകർ ഒന്നടങ്കം ആവശ്യപ്പെടുന്നു.

No comments:

Powered by Blogger.