ബാലതാരം മീനാക്ഷി ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന " അമീറാ " ജൂൺ നാലിന് റിലീസ് ചെയ്യും.

ബാലതാരം മീനാക്ഷി ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ചിത്രമാണ് " അമീറാ " .
ജൂൺ നാലിന് first Shows, Lime Light, Zinea എന്നീ OTT പ്ലാറ്റ് ഫോമുകളിലൂടെ " അമീറാ " റിലിസ് ചെയ്യും. 

ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിയാസ് മുഹമ്മദാണ് ഈ ചിത്രം  സംവിധാനം ചെയ്യുന്നത്. 

സംവിധായകൻ ബോബൻ ശമുവേൽ , കോട്ടയം രമേശ് , ആരിഷ് അനൂപ് , കോട്ടയം പുരുഷൻ ,സുമേഷ് ഗുഡ്ലക്ക് , സന്ധ്യ ,ഉമേഷ് ,സുജാത , മായ  തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

പി. പ്രജിത്ത് ഛായാഗ്രഹണവും , സനൽ രാജ് എഡിറ്റിംഗും , ജിജോ ജോസ് അസോസിയേറ്റ് ഡയറ്ക്ഷനും , മീനാക്ഷിയുടെ പിതാവ് അനൂപ് പാദുവ ,സമീർ എന്നിവർ തിരക്കഥയും നിർവ്വഹിക്കുന്നു. ജിഡബ്ല്യൂകെ എന്റർടെയ്ൻമെന്റിസിന്റെ ബാനറിൽ അനിൽകുമാറാണ്  " അമീറാ " നിർമ്മിക്കുന്നത്. പി.ആർ.ഓ : പി. ശിവപ്രസാദ് .


സലിം പി. ചാക്കോ .
 
 

No comments:

Powered by Blogger.