ആരോടും പരിഭവമില്ലാത്ത നടൻ മേള രഘു (60) യാത്രയായി.


നടൻ മേള രഘു 
( ചേർത്തല പുത്തൻ വെളി ശശിധരൻ ) (60) അന്തരിച്ചു .ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത് .കൊച്ചിയിലെ സ്വകാര്യആശുപുത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു അദ്ദേഹം.ഭാര്യ ശ്യാമളയും മകൾ ശിൽപ്പയുമാണ് കൂടെ ആശുപുത്രിയിൽ ഒപ്പമുണ്ടായിരുന്നത്. 
  
കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത " മേള " എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലാണ് രഘു അഭിനയിച്ചത്‌ .ദൃശ്യം 2 ലും അഭിനയിച്ചിരുന്നു. മുപ്പതിലധികം സിനിമകളിൽ രഘു അഭിനയിച്ചിട്ടുണ്ട്. 

പ്രിയപ്പെട്ട നടൻ രഘുവിന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. 

No comments:

Powered by Blogger.