" ആഹാ THE WAR WITHIN " ജൂൺ നാലിന് റിലീസ് ചെയ്യും.
" ആഹാ THE WAR WITHIN " എഡിറ്റർ
കൂടിയായ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്നു. ഈ ചിത്രം ജൂൺ നാലിന് തീയേറ്ററുകളിൽ എത്തും .
മലയാള സിനിമയിൽ ആദ്യമായാണ് വടംവലി എന്ന കായിക ഇനം പ്രമേയമാക്കി ഒരു ചിത്രം ഒരുങ്ങുന്നത് . കേരളത്തിലെ ഏറ്റവും ജനകീയ കായിക ഇനമായ " വടംവലി " 2008 സീസണിൽ 73 മൽസരങ്ങളിൽ 72 ലും ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ " ആഹാ നീലൂർ " എന്ന എക്കാലത്തെയും മികച്ച ടീമിന്റെ നാമദോയം സ്വീകരിച്ചു കൊണ്ടാണ് " ആഹാ " എന്ന പേരിൽ ഈ സിനിമ തീയേറ്ററുകളിൽ എത്തുന്നത്.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ ജയനും, ലൂസിഫറിലെ ഗോവർദ്ധൻ എന്ന സൈക്കോയ്ക്കും ,വൈറസിലെ ഡോ. ബാബുരാജിനും ശേഷം മറ്റൊരു ശക്തമായ കഥാപാത്രവുമായാണ് ഇന്ദ്രജിത്ത് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.
ഇന്ദ്രജിത് സുകുമാരൻ , അമിത്ത് ചക്കാലയ്ക്കൽ , അശ്വിൻകുമാർ ,മനോജ് കെ. ജയൻ , ശാന്തി ബാലചന്ദ്രൻ തുടങ്ങിയ വൻ താരനിര ഈ സിനിമയിൽ അണിനിരക്കുന്നു.
ടോമ്പിത്ത് ചിറയത്ത് തിരക്കഥയും, രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണവും ,സിയാദ് കബീർ പശ്ചാത്തല സംഗീതവും, അൻവർ അലി ,ജൂബിത് നംറാടത്ത് എന്നിവർ ഗാനരചനയും, ഗായിക സയനോര ഫിലിപ്പ് സംഗീതവും, ഷംജിത്ത് രവി കലാസംവിധാനവും , നിർവ്വഹിക്കുന്നു. " കുട്ടൻപിള്ളയുടെ ശിവരാത്രിയ്ക്ക് ശേഷം സയനോര സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്.
സാസാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം ഏബ്രഹാമാണ് " ആഹാ " നിർമ്മിക്കുന്നത്.
ആഹായിലെ " വലിപ്പാട്ട് " ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരിക്കുകയാണ് . ഇന്ദ്രജിത്ത് സുകുമാരനും, ഹരിശങ്കറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആശിഷും,ആകാശുമാണ് ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് .
സലിം പി. ചാക്കോ .

No comments: