" ഒരു താത്വിക അവലോകനം " ഓഡിയോ റിലീസ് .



ജോജു ജോർജ്ജ്, നിരഞ്ജ് രാജു,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ,യോഹൻ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിച്ചു അഖിൽ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന " 
ഒരു താത്വിക അവലോകനം " എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം, എറണാകുളം ക്രൗൺ പ്ലാസയിൽ വെച്ച് നടന്നു. ചടങ്ങിൽ പ്രശസ്ത നടൻ സൂരാജ് വെഞ്ഞാറമൂട് മുഖ്യാതിഥി ആയിരുന്നു. 

ഷമ്മി തിലകന്‍,മേജര്‍ രവി,,പ്രേംകുമാർ,ബാലാജി ശര്‍മ്മ,വിയാൻ,
ജയകൃഷ്ണൻ,നന്ദൻ ഉണ്ണി, മാമുക്കോയ,
പ്രശാന്ത് അലക്സ്,
മന്‍ രാജ്,ഉണ്ണി രാജ്,സജി വെഞ്ഞാറമൂട്,പുതുമുഖം അഭിരാമി,ശെെലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഛായാഗ്രഹണം വിഷ്ണു നാരായണനും ,ഗാനരചന 
കെെതപ്രം,മുരുകന്‍ കാട്ടാകട എന്നിവരും സംഗീതം ഒ കെ രവിശങ്കറും നിർവ്വഹിക്കുന്നു. 
ശങ്കർ മഹാദേവൻ,മധു ബാലകൃഷ്ണൻ,ജോസ് സാഗർ,രാജാലക്ഷ്മി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

പശ്ചാത്തല സംഗീതം ഷാൻ റഹ്മാൻ,
എഡിറ്റിംങ്-ലിജോ പോള്‍.
പ്രൊജ്റ്റ് ഡിസെെന്‍-
ബാദുഷ, പ്രൊഡക്ഷൻ കണ്‍ട്രോളർ-എസ്സാ കെ എസ്തപ്പാന്‍,കല-ശ്യാം കാർത്തികേയൻ, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍,വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റിൽസ്-സേതു,പരസ്യകല-അധിന്‍ ഒല്ലൂര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബോസ്,ഫിനാൻസ് കൺട്രോളർ-സുനിൽ വേറ്റിനാട്,ലൈൻ പ്രൊഡ്യുസർ-മേലില രാജശേഖരൻ.പ്രൊജക്റ്റ് മെന്റർ-ശ്രീഹരി.

പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമായ
 " ഒരു താത്വിക അവലോകം "ഉടൻ പ്രദർശനത്തിനെത്തും വാര്‍ത്ത പ്രചരണം-
എ.എസ് .ദിനേശ്.

No comments:

Powered by Blogger.