നിഗൂഡതയും സസ്പെൻസും നിറഞ്ഞ ത്രില്ലർ മൂവിയാണ് " നിഴൽ " .


നിരവധി  പുരസ്കാരങ്ങൾ നേടിയ അപ്പു എൻ.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന " നിഴൽ " പ്രേക്ഷകരുടെ മുന്നിൽ എത്തി. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത് .

ക്ലാസ് റൂമിൽ കഥ പറയാൻ അദ്ധ്യാപകൻ ആവശ്യപ്പെടുമ്പോൾ നിധിൻ എന്ന കുട്ടി  ഒരു കൊലപാതക കഥയാണ് പറയുന്നത്. ഈ കഥയിലെ ദുരുഹത കളിലേക്ക് അന്വേഷണം നീങ്ങുന്നതാണ് സിനിമയുടെ പ്രമേയം. ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

ഫസ്റ്റ്ക്ലാസ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബിയായി കുഞ്ചാക്കോ ബോബനും ,ശർമിളയായി നയൻതാരയും നിധി നായി മാസ്റ്റർ ഐസിൻ ഹാഷും , വിശ്വനാഥനായി ലാലും വേഷമിടുന്നു. 
 
ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്,അഭിജിത്ത്എം.പിള്ള, ബാദുഷ എൻ.എം, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ നിർമ്മാണവും 
കുഞ്ഞുണ്ണി  സി.ഐ, ജിനു വി.നാഥ് ,എന്നിവർ  എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സുംആണ്. 

സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി ഡേവിഡ്  , അനീഷ് ഗോപാല്‍, സിയാദ് യദു, സാദിഖ് , ദിവ്യപ്രഭ ,ആദ്യ  പ്രസാദ് ,ശ്രീലത മേനോൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

തിരക്കഥ എസ്. സഞ്ജീവും,
ഛായാഗ്രഹണം ദീപക്.ഡി.മേനോനും , ഗാനരചന മനു മഞ്ജിതും ,സംഗീതം സൂരജ്.എസ്.
കുറുപ്പും , എഡിറ്റിംഗ് അപ്പു എൻ.ഭട്ടതിരി ,അരുൺലാൽ എസ്.പി എന്നിവരും ,കോസ്റ്റ്യൂം സ്റ്റെഫി സേവ്യറും ,മേക്കപ്പ് റോണക്സ് സേവ്യറും ,ആക്ഷൻ പി.സി സ്റ്റഡും, ശബ്ദലേഖനം അഭിഷേക് എസ്. ഭട്ടതിരിയും  നിർവ്വഹിക്കുന്നു. 
ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസും, പ്രൊഡക്ഷൻ ഡിസൈനർ സുബാഷ് കരുണും, 
പി .ആർ. ഒ പി.
ശിവപ്രസാദുമാണ് .

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത " ലൗ ആക്ഷൻ ഡ്രാമയ്ക്ക് "  ശേഷം നയൻതാര മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് " നിഴൽ " ." നിങ്ങളുടെ നിഴൽ ആരുടേത് ആണ് " എന്ന നിഗൂഡതയുള്ള ചോദ്യമാണ് ഈ  സിനിമയെനയിക്കുന്നത്. എല്ലാതരംപ്രേക്ഷകർക്കും ഈ സിനിമ ഇഷ്ടപ്പെടും .

Rating : 4 / 5 .

സലിം പി. ചാക്കോ .
 
 
 
 
 
 
 
 

No comments:

Powered by Blogger.