" എതിരെ " : റഹ്മാൻ ,ഗോകുൽ സുരേഷ് ഗോപി ,നൈല ഉഷ ,വിജയ് നെല്ലീസ് എന്നിവർ മുഖ്യവേഷങ്ങളിൽ .
ത്രില്ലർ സിനിമകളുടെ നിരയിലേക്ക് എത്തുന്ന സസ്പെൻസ് ത്രില്ലറാണ് " എതിരെ " .തിരക്കഥ ,സംഭാഷണം നിര്‍വഹിക്കുന്നത് സേതു ആണ്. അമൽ കെ. ബേബി ,അമൽദേവ് കെ.ആർ. എന്നിവരുടേതാണ് കഥ.
അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേശ് പി. പിള്ള നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മെയിൽ എറണാകുളത്ത് ആരംഭിക്കും.
കേരളത്തിലെ ഒരു നിയോജകമണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പും ,അതേ തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.
വിഷ്ണു നാരായണൻ ഛായാഗ്രഹണവും, നിഖിൽ വേണു എഡിറ്റിംഗും ,കേദാർ സംഗീതവും , റഹിം കൊടുങ്ങല്ലൂർ മേക്കപ്പും, ഇർഷാദ് ചെറുക്കുന്നം വസ്ത്രാലങ്കരവും, സുജിത് രാഘവ് കലാ സംവിധാനവും നിർവ്വഹിക്കുന്നു. ചീഫ് അസോസിയേറ്റ്
സലിം പി. ചാക്കോ .

No comments: