വ്യത്യസ്ത വേഷങ്ങളിലുടെ സ്വാസിക ശ്രദ്ധേയമാവുന്നു.

മലയാള സിനിമയിൽ യുവനടിമാരിൽ ശ്രദ്ധേയമാവുകയാണ് ' സ്വാസിക" .വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടി കഴിഞ്ഞിരിക്കുന്നു ഈ യുവനടി. മൂന്ന് ഭാഷകളിൽ ചുരുങ്ങിയ കാലം അഭിനയിക്കാൻ കഴിഞ്ഞത് തന്നെ വലിയ നേട്ടമാണ്. 

ഏറണാകുളം ജില്ലയിലെ കിഴില്ലം വിട്ടിൽ വിജയകുമാറിന്റെയും ,ഗിരിജയുടെയും മകളായി പൂജ വിജയ് എന്ന സ്വാസികയുടെ ജനനം .മുവാറ്റുപുഴ നിർമ്മല കോളേജിൽ നിന്ന് ആർട്സ് വിഷയത്തിൽ ഡിഗ്രി നേടി. 

സ്വാസിക നടി,നർത്തകി, ടെലിവിഷൻ അവതാരക, ആൽബങ്ങൾ  തുടങ്ങിയവയിലുടെ  ശ്രദ്ധ നേടി.

ദത്തുപുത്രി, മൈ മരുമകൻ ,സീത  എന്നീ സിരിയലുകളിൽ അഭിനയിച്ചു.രാരീം രാരീരം രാരീരോ സീസൺ 2 ,ശുഭയാത്ര ,തുടങ്ങിയ ടി.വി ഷോകളും അവതരിപ്പിച്ചിട്ടുണ്ട്.
റെഡ് കാർപ്പറ്റ് എന്ന ഹ്രസ്വചിത്രത്തിലും ,നീതു wedട മനു ,143  തുടങ്ങിയ വെബ് സീരിയലുകളിലും, കണ്ണനും യശോധരനും എന്ന മ്യൂസിക് ആൽബത്തിലും, ലോകം ,നന്ദി ഒരായിരം നന്ദി എന്ന മ്യൂസിക് വിഡിയോയിലും ,കൃഷ്ണ ദി മ്യൂസിക് ഓഫ് ഗോഡ് എന്ന മ്യൂസിക് ഡ്രാമയിലും അഭിനയിച്ചു. 

2009 ൽ " വൈഗ " എന്ന തമിഴ് ചിത്രത്തിലൂടെ സിനിമ രംഗത്ത് തുടക്കം. ഫിഡിൽ ,കാറ്റ് പറഞ്ഞ കഥ , സിനിമ കമ്പിനി , അയാളും ഞാനും തമ്മിൽ ,Breaking Hours 10 to 4 , പ്രഭുവിന്റെ മകൾ ,ഒറീസ ,
പറയാൻ ബാക്കിവച്ചത് , Atonce , കാറ്റും മഴയും ,സ്വർണ്ണക്കടുവ , കട്ടപ്പനയിലെ ഋതിക് റോഷൻ , കുട്ടനാടൻ മാർപാപ്പാ , നീലി ,ഒരു കുട്ടനാടൻ ബ്ലോഗ് ,കൂദാശ ,സ്വർണ്ണ മൽസ്യങ്ങൾ , സൂത്രധാരൻ ,ഇഷ്ക് , ശുഭരാത്രി , പൊറിഞ്ചു മറിയം ജോസ് ,
ഇട്ടിമാണി : മെയഡ് ഇൻ ചൈന , വാസന്തി ,ആറാട്ട് എന്നീ മലയാള സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ഗോരി പാളയം ,മൈതാനം ,സട്ടൈയ് ,സുക്കൈ ,പാണ്ഡവം ,അപ്പൂച്ചി ജർമ്മൻ ,പ്രഭ എന്നീ തമിഴ് ചിത്രങ്ങളിലും ,ഇത് ഹൂശിയാ നുവേ എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. 

വാസന്തിയിലെ അഭിനയത്തിന് 2020ലെ മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും  ലഭിച്ചു. ഇപ്പോൾ " ചതുരം " എന്ന സിനിമയിൽ  അഭിനയിക്കുന്നു .

യുവനടി സ്വാസികയ്ക്ക് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ എല്ലാ വിജയാശംസകളും നേരുന്നു. 

സലിം പി. ചാക്കോ .



No comments:

Powered by Blogger.