വരയൻ ഒരു നന്മമരമല്ല : പ്രേക്ഷകരെ രസിപ്പിക്കാനും ത്രസിപ്പിക്കാനുമാണ് " വരയൻ " .

ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ മുതൽ തീയേറ്റർ എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്ന ചിത്രമായിരുന്നു വരയൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സിജു വിൽസന്റെ കപ്പൂച്ചിൻ പുരോഹിതനായി വ്യത്യസ്ഥ ഭാവത്തിലുള്ള ആക്ഷൻ ഫോട്ടോ പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്തിരുന്നു. ആക്ഷൻ മൂവി, ഹൊറർ ത്രില്ലർ, ദുരൂഹത നിറഞ്ഞ ക്രൈം സ്റ്റോറി, ഫീൽ ഗുഡ് പടം... അങ്ങനെ തരം തിരിച്ച് പല രീതിയിൽ വ്യാഖ്യാനിച്ച് ചർച്ച ചെയ്ത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ ഒന്നടങ്കം.

ഇപ്പോഴിതാ , ഈ ചിത്രത്തെ കുറിച്ച് സത്യം സിനിമാസിന്റെ ആദ്യ പ്രതികരണം പുറത്ത് വന്നിരിക്കുകയാണ്. "നന്മമരമല്ല വരയൻ, പ്രേക്ഷകനെ രസിപ്പിക്കാനും ത്രസിപ്പിക്കാനും എത്തുന്ന അച്ഛൻ കഥാപാത്രമാണ്‌ ചിത്രത്തിലേത്‌; ബാക്കിയെല്ലാം ഉടൻ പുറത്തിറങ്ങുന്ന ഗാനവും ട്രെയിലറും സംസാരിക്കും.
നവാഗതനായ ജിജോ ജോസഫ്‌ സംവിധാനം  ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഫാദർ ഡാനി കപ്പൂച്ചിൻ എഴുതുന്നു.

ലിയോണ ലിഷോയ്‌, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ്‌ ആന്റണി ജോസഫ്‌ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. 
സത്യം സിനിമാസിന്റെ ബാനറിൽ എ. ജി. പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമൻ നിർവ്വഹിക്കുന്നു.
ചിത്രസംയോജനം- ജോൺകുട്ടി,പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി.
സത്യം സിനിമാസ് മെയ്യിൽ "വരയൻ " പ്രദർശനത്തിനെത്തിക്കും .
വാർത്ത പ്രചരണം:  
എ എസ് ദിനേശ്.

No comments:

Powered by Blogger.