" ദി പ്രീസ്റ്റ് " സന്തോഷം പകരുന്ന കാഴ്ചയാണ് : വൈശാഖ് .

മമ്മൂക്ക നായകനായ ദി പ്രീസ്റ്റ് വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുന്നത് ഏറെ സന്തോഷം പകരുന്ന ഒരു കാഴ്ചയാണ്. 
സെക്കന്റ് ഷോകൾക്ക് തുടക്കം കുറിച്ചതും,
തീയറ്ററുകൾ പഴയ പ്രൗഢിയിലേക്ക് തിരികെ വരുന്നതും ആവേശകരമായ മുന്നേറ്റമാണ് .

മലയാളസിനിമക്ക് തന്നെ പുതിയൊരു ഊർജം പകരുവാൻ വഴി തെളിച്ച 
ദി പ്രീസ്റ്റിന്റെ 
എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. 

മലയാള സിനിമ തിയേറ്ററുകളുടെ ഉത്സവ കാഴ്ചകളുമായി ഇനിയും നിറഞ്ഞൊഴുകട്ടെ ...
തീയറ്ററുകളിലേക്കു വരാനിരിക്കുന്ന എല്ലാ 
പുതിയ സിനിമകൾക്കും 
ഹൃദയം നിറഞ്ഞ ആശംസകൾ ...

വൈശാഖ് 
( സംവിധായകൻ )

No comments:

Powered by Blogger.