പ്രണയം തുളുമ്പുന്ന " ഓളെ കണ്ട നാൾ " .


 
നവാഗതനായ മുസ്തഫ ഗട്സ് രചനയും  സംവിധാനവും  നിർവ്വഹിക്കുന്ന ക്യാമ്പസ് ചിത്രമാണ്  " ഓളെ കണ്ട നാൾ " .

മലപ്പുറത്ത് നിന്നും ചിറ്റൂർ ക്യാമ്പസിലേക്ക് പഠിക്കാൻ എത്തുന്ന ജെന്നയെ കണ്ടമാത്രയിൽ ആദിയ്ക്ക് ഉണ്ടാവുന്ന പ്രണയം സിനിമയെ വലിയൊരു വഴിത്തിരിവിലേക്ക് എത്തിച്ചേർക്കുന്നു.
 
ആദിയായി  പുതുമുഖം  ജ്യോതിഷ് ജോയും  ജെന്നയായി കൃഷ്ണ  പ്രിയയും , ആദിയുടെ സന്തതസാഹചരി ജെട്ടിയായി ആബ്രോ സൈമണും അഭിനയിക്കുന്നു.ഹസാൻ മനീസ് ജഹാംഗീറായും , അഖിലേഷ് വിജയ് ഉണ്ണിക്കുട്ടനായും  ,ഭാസ്കർ അരവിന്ദ് റാസ്കൽ ഭാസ്കറായും ,വിഷ്ണു ബാലകൃഷ്ണൻ മൊയ്തു ഇബ്രാഹിമായും ,നാരായണൻ കഞ്ഞി കർണ്ണനായും ,മഹേഷ് അമൽ ഡി.ക്യൂആയും ,സഞ്ജീവ് കൃഷ്ണപ്പൻ ഹരിയായും, ടോം ജോസ് സിനനായും , ഷാഹാജ് അഫ്രിക്കൻ കോഴിയായും ,ഡെൽജോ ഡൊമനിക്ക് ഗീർവാണം ഗീരിഷായും ,ശ്രീജിത് മർലെയായും ,ആഗ്നസ് ജോളി ലിന്റാ കുര്യനായും വേഷമിടുന്നു. ഇവരോടൊപ്പം സന്തോഷ്‌ കീഴാറ്റൂർ, നീന കുറുപ്പ്, ശിവജി ഗുരുവായൂർ,
ദേവൻ കൊപ്പം എന്നിവരും അതിഥിതാരമായി സംവിധായകൻ മുഹമ്മദ് ഗട്സും അഭിനയിക്കുന്നു. 

ജെൻട്രെൻഡ് മൂവിസിന്റെ ബാനറിൽ ലതാസജീവ് നിർമ്മിക്കുന്ന ഈ ചിത്രം തിയറ്ററിൽ എത്തിക്കുന്നത് അവീന റിലീസ് ആണ്.

മുഴുനീള കോമഡിയും സംഗീതസാന്ദ്രമായ ചിത്രത്തിന്റെ മ്യൂസിക്ഡയറക്ടർ ഹിഷാം അബ്ദുൽ വഹാബ് ആണ്. കൃഷ്ണകുമാർ വർമ്മയുടെയും, ഡെൽജോ ഡോമനിക്കും എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത്, വിനീത് ശ്രീനിവാസനും, ഹിഷാം അബ്ദുൽ വഹാബുമാണ്.

ചിത്രത്തിന് ക്യാമറചലിപ്പിച്ചത് ഷിഹാബ് ഓങ്ങല്ലൂരും എഡിറ്റർ ആനന്ദ് ബോധും ആണ്.കലാസംവിധാനം സജിത്ത് മുണ്ടയാട്, കോസ്റ്റും സുകേഷ് താനൂർ, മേക്കപ്പ് രാജേഷ് നെന്മാറ,അസോസിയേറ്റ് ഡയറക്ടർ സുമിലാൽ സുബ്രഹ്മണ്യൻ, സ്റ്റണ്ട് സുപ്രീം സുന്ദർ എന്നിവരുമാണ്.
പ്രൊഡക്ഷൻ കൺട്രോളർ മൻസൂർ വെട്ടത്തൂരും ,എം.കെ. ഷിജിൻ ആലപ്പുഴ പി.ആർ.ഓയുമാണ്. 

ഈ ചിത്രത്തിന്റെ സംവിധായകനും നായകനും വില്ലനും ഉൾപ്പെടെ ഒട്ടനവധിപേർ മണ്ണാർക്കാടുക്കാർ എന്നുള്ളത് ചിത്രത്തിന്റെ മറ്റൊരു പ്രത്യകതയാണ്.


വിനീത് ശ്രീനിവാസൻ പാടിയ " എന്താണി മൗനം ... " എന്ന് ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. മികച്ച ദ്യശാനുഭവം സമ്മാനിക്കുവാൻ ഗാനങ്ങൾക്ക് കഴിഞ്ഞു. " കൈയ്യെത്തും ദൂരത്ത് .. സീരീയലിലൂടെ ശ്രദ്ധേയായ കൃഷ്ണപ്രിയ ആണ് നായിക. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശി ആംബ്രോ സൈമൺ ജെട്ടിയായി തിളങ്ങി. കോമഡിരംഗങ്ങൾ ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയമാക്കാൻ ആംബ്രോ സൈമണിന് കഴിഞ്ഞു. 

പുതുമുഖങ്ങളെ അണിനിരത്തി മികച്ച സിനിമ ഒരുക്കാൻ സംവിധായകന് കഴിഞ്ഞു. സംഗീതവും പശ്ചാത്തല സംഗീതവും നന്നായി ചെയ്തു. കുറെ നാളുകൾക്ക് ശേഷമാണ് ക്യാമ്പസ് പ്രമേയമാക്കിയുള്ള സിനിമ .ക്യാമ്പസ് ചിത്രമാണെന്നങ്കിലും ജീവിതഗന്ധിയായ കഥയും ഈ സിനിമയിൽ ഉണ്ട്. പ്രണയം 
തുളുബുന്ന തീക്ഷണ രംഗങ്ങൾ സിനിമയ്ക്ക് മാറ്റ് കൂട്ടുന്നു. 

Rating : 3/5 .
സലിം പി. ചാക്കോ .
cpk desk .

No comments:

Powered by Blogger.