മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന " നായാട്ട് " ഏപ്രിൽ എട്ടിന് റിലീസ് ചെയ്യും.


മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ടിലെ കേന്ദ്ര കഥാപാത്രങ്ങളായ കുഞ്ചാക്കോ ബോബന്റെയും ജോജു ജോർജ്ജിന്റെയും ഉധ്വേകജനകവും കൗതുകമുണർത്തുന്നതുമായ ആയ കാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങി. 

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആവുന്ന നായാട്ടിലെ കുഞ്ചാക്കോ ബോബന്റെയും ജോജു ജോർജ്ജിന്റെയും ഉധ്വേകജനകവും കൗതുകമുണർത്തുന്നതുമായകാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങി.
ചിത്രം ഏപ്രിൽ 8ന് തിയ്യറ്ററുകളിൽ എത്തും. വ്യത്യസ്തമാർന്ന രണ്ടു ലുക്കിലുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ത്രില്ലർ ചിത്രത്തിന്റെ വകഭേദങ്ങൾ എല്ലാം കോർത്തിണക്കി പുറത്തു വരുന്ന നായാട്ടിന്റെ പോസ്റ്റേഴ്സ് വൈകാരികതയ്ക്കും പ്രാതിനിത്യം കൊടുക്കുന്നുണ്ട് എന്ന് പോസ്റ്റർ ലുക്കിൽ നിന്ന് മനസിലാക്കാം. ഇരുവരുടെയും പോസ്റ്റേഴ്സ് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. 

ഷാഹി കബീർ തിരക്കഥ നിർവ്വഹിച്ചു മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയുടെയും ബാനറിൽ രഞ്ജിത്തും, പി എം ശശിധരനും ചേർന്നാണ്.

ചിത്രത്തിന്റെ ആവേശം നിറക്കുന്ന ട്രെയിലറും, പോസ്റ്ററുകളും പ്രക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിജീവനവും, രാഷ്ട്രീയവും കൂടികലർത്തിയ സർവൈവൽ ത്രില്ലർ ആയി ഒരുങ്ങുന്ന 'നായാട്ട്' സമകാലിക കേരളത്തെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്.  

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അവാർഡ് വിന്നിംഗ് ഫിലിം മേക്കർ, എഡിറ്റർ എന്നീ നിലകളിൽ പ്രശസ്തി ആർജ്ജിച്ച മഹേഷ്‌ നാരായൺ അണ്. അൻവർ അലി എഴുതിയ വരികൾക്ക് മ്യൂസിക് ചിറ്റപ്പെടുത്തിയിരിക്കുന്നത് വിഷ്ണു വിജയാണ്. അഗ്നിവേശ് രഞ്ജിത്ത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, ബിനീഷ് ചന്ദ്രൻ ലൈൻ പ്രൊഡ്യൂസറുമാണ്. പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥ്‌. സൗണ്ട് ഡിസൈനിങ് അജയൻ ആടാട്ടും, വസ്ത്രാലങ്കാരം സമീറ സനീഷും നിർവഹിച്ചിരിക്കുന്നു. മേക്കപ്പ് റോണക്സ് സേവിയർ. ഓൾഡ് മോങ്ക്സ് ആണ് നായാട്ടിന്റെ ഡിസൈൻസ് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ വിതരണം മാജിക്‌ ഫ്രെയിംസ് റിലീസുമാണ്.
 

No comments:

Powered by Blogger.