മലയാളത്തിലെ ആദ്യത്തെ ആൽബം " അഭിരാമി " ത്രില്ലർ ശ്രദ്ധേയമാവുന്നു.മലയാളത്തിലെ ആദ്യത്തെ ആൽബം ത്രില്ലറാണ് അഭിരാമി.
24 ഡിജിറ്റൽ മീഡിയ അണിയിച്ചൊരുക്കുന്ന അഭിരാമി സിനിമാ സംവിധായകൻ ബാബു ജോൺ ഗാനരചന, സംവിധാനം നിർവ്വഹികുന്നു.സോഷ്യൽ മീഡിയയുടെ കടന്നുകയറ്റം , സൃഷ്ടിക്കുന്ന ചില ദുരന്തങ്ങളാണ് ഈ ആൽബത്തിലൂടെ സൂചിപ്പിക്കുന്നത്. 
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇരിട്ടിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ഈ ആൽബത്തിൽ 20 ൽ അധികം കലാകാരൻമാർ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുണ്ട്. സിനോജ് മാക്സ് നായകനും അമൃത ചെറുകുന്ന് നായികയുമാകുന്ന ആൽബത്തിൽ ,ലിതീഷ് കോളയാട്, മനോജ് നമ്പ്യാർ ,ഷാജി ഉളിക്കൽ ,ശ്രീരാജ്  കീഴൂർ ,ശരത് അമ്പാടി  ജയരാജ് കുത്തുപറമ്പ് ,നസീർ കണ്ണുർ ,ഷാജി തളിപ്പറമ്പ് ,ജയേഷ് പായം ,ബാബു c ,സജീവൻ പാറക്കണ്ടി ,അനൂപ് ആറളം, ബിപിൻ ദേവസ്യ ,ഷക്കീർ ഷാ ,ജെസി പൈസക്കരി ,ബീന ട്രീസ, രജിന,ജിൻസി സാജു തുടങ്ങിയവർ അഭിനയിക്കുന്നു.

ഗാനരചന, സംവിധാനം - ബാബു ജോൺ,ക്യാമറ - ജിനീഷ് കാക്കയങ്ങാട് ,ഹെലിക്യാം - സുമേഷ് കിളിയന്തറ, എഡിറ്റിംഗ് -ജ്യോതിഷ് ചിത്രം ,സംഗീതം, ആലാപനം - ജോജി തോമസ്,പ്രൊഡക്ഷൻ കൺട്രോളർ- ബാബു c ,ആർട്ട് ഡയക്ടർ - സജീവൻപാറക്കണ്ടി,
അസോസിയേറ്റ് ഡയറക്ടർ - മനോജ് നന്ത്യാർ, പി.ആർ.ഒ- അയ്മനം സാജൻ. SRമീഡിയ യൂറ്റ്യൂബ് ചാനലിൽ അഭിരാമി മികച്ച അഭിപ്രായം നേടിയെടുത്ത് മുന്നേറുന്നു.

                                                                                    അയ്മനം സാജൻ
  
 

No comments:

Powered by Blogger.