" മൈ ഡിയർ മച്ചാൻസ് " ഓഡിയോ റിലീസ് മാർച്ച് 26ന് .

പ്രിയ സുഹൃത്തേ,

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബെൻസി നാസർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം ചെയ്ത  ''മൈ ഡിയർ മച്ചാൻസിൻ്റെ ഓഡിയോ റിലീസ് മാർച്ച് 26ന് നടക്കുകയാണ്.

കലൂർ 'അമ്മ' യുടെ ഹാളിൽ വൈകിട്ട് 7ന് നടക്കുന്ന ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകൻ ബിജിബാലും, പ്രമുഖ പിന്നണി ഗായകൻ മധു ബാലകൃഷ്ണനും ചേർന്ന് നിർവഹിക്കും. ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും, ചലച്ചിത്ര രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കും. 'മൈ ഡിയർ മച്ചാൻസ് ' ഏപ്രിൽ 3 ന് തിയേറ്ററിൽ റിലീസ് ചെയ്യുകയാണ്. 
ഓഡിയോ റിലീസ് ചടങ്ങിലേയ്ക്ക് താങ്കളെ സ്നേഹ പൂർവ്വം ക്ഷണിക്കുന്നു.

No comments:

Powered by Blogger.