ജയസോമയുടെ മകൾ ജയഭദ്ര സിനിമയിലേക്ക്.

നാടകാചാര്യനായ എസ്.എൽ.പുരം സദാനന്ദൻ്റെ ഇളം തലമുറക്കാരിയും അഭിനയരംഗത്തേക്ക്. 
 എസ്.എൽ.പുരത്തിൻ്റെ മകൻ, തിരക്കഥാകത്തും നടനും, അഭിനേതാവുമൊക്കെ
യായ ജയ
സോമയുടെ മകൾ ജയഭദ്രയാണ് ഇപ്പോൾ അഭിനയരംഗത്തെത്തിയിരിക്കുന്നത്.

ജയഭദ്രയുടെ ഈ കടന്നുവരവ് മറ്റൊരു നാടകാചാര്യനായ ഒ.മാധവൻ്റെ ചെറുമകളായ 
നഥാ ലിയാ ശ്യാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയഭദ്ര അഭിനയിക്കുന്നത്.
നടൻ മുകേഷിൻ്റെയും നിർമ്മാതാവും. അഭിനേത്രിയുമായ സന്ധ്യാരാജേന്ദ്രൻ്റേയും സഹോദരി, 
ലണ്ടനിൽ താമസിക്കുന്ന ജയശീയുടെ മകളാണ് നഥാ ലിയാ ശ്യാം.

രഞ്ജിത്ത് സംവിധാനം ചെയ്ത ഡ്രാമ എന്ന ചിത്രത്തിൽ നഥാ ലിയ സഹസംവിധായികയായി
പ്രവർത്തിച്ചിരുന്നു.
ഫുട് പ്രിൺസ് ഓൺവാട്ടർ എന്ന ബ്രിട്ടീഷ് സിനിമയിലാണ് ജയഭദ്ര അഭിനയത്തിന് അങ്കം കുറിച്ചത് 
സന്ധ്യാരാജേന്ദ്രനാണ് ജയഭദ്രയെ നഥാ ലിയാക്ക പരിചയപ്പെടുത്തിയതെന്ന് ജയ സോമ പറഞ്ഞു.
 'പ്ലസ് വണ്ണിനു പഠിക്കുന്ന ജയഭദ്ര പറയുന്നതു ശ്രദ്ധിക്കാം.
" അഭിനയം എനിക്ക് ചെറുപ്പം മുതൽ തന്നെ താൽപ്പര്യമുണ്ടായിരുന്നു.കലാകുടുംബത്തിൽ ഇതൊക്കെ കണ്ടും കേട്ടുമൊക്കെയാണ് വളർന്നത്.
ആരുടേയും സ്വാധീനമോ പിൻബലമോ ഇല്ലാതെ വേണം ഈ രംഗത്തേക്കു കടന്നു വരുന്നതെന്ന് ആഗ്രഹിച്ചിരുന്നു.
സന്ധ്യചേച്ചിയാണ് എന്നെ അഭിനയിക്കുവാനായി തെരഞ്ഞെടുക്കുവാൻ സഹായിച്ചത്. നഥാ ലിയാ മാഡത്തിൻ്റെ അമ്മ, ജയശീയുടെ സഹോദരിയാണ് സന്ധ്യച്ചേച്ചി.സന്ധ്യാരാജേന്ദ്രൻ.ഫാഷൻ ഡിസൈനിംഗ്‌ കഴിഞ്ഞ് വീഡിയോ എഡിറ്റിംഗ് കൂടി പഠിച്ചിട്ടു വേണം സിനിമയിൽ പ്രവർത്തിച്ചു തുടങ്ങുവാനെന്നാണ് കരുതിയത്.
ഇടയ്ക്കിടക്ക് ടിക് - ടോക് വീഡിയോകൾ ചെയ്യാറുണ്ട്. ഇതു കണ്ടിട്ടാണ് സന്ധ്യച്ചേച്ചി എന്നെ ഒഡിഷ്യനു വിളിപ്പിച്ചത് '
ആദ്യം ഓൺലൈൻ ഇൻ്റെർവ്യു ആയിരുന്നു പിന്നീട് നേരിട്ടു നടന്നു. എല്ലാം വളരെ വേഗത്തിലുള്ള നടപടിക്രമങ്ങളായിരുന്നു.
ലണ്ടനിലായിരുന്നു ഈ സിനിമയുടെ പ്രധാന ലൊക്കേഷൻ.
നാട്ടിലെ പോർഷനിലാണ് ജയദ്ര അഭിനയിക്കുന്നത്.
നിമിഷാ സജയൻ്റെ അനുജത്തിയുടെ വേഷമാണ്.അഭിനയസാദ്ധ്യതകൾ നിറഞ്ഞ കഥാപാത്രമാണിത്.
ബോളിവുഡ് നടൻ ആദിൽ ഹുസൈൻ, നിമിഷാസ ജയൻ, ലെന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇവർക്കു പുറമേ ഏതാനം വിദേശികളും അഭിനയിക്കുന്നു ഈ സിനിമയിൽ.
അഴകപ്പനാണ് ഛായാഗ്രാഹകൻ
റസൂൽ പൂക്കുട്ടിയുടേതാണ് ശബ്ദമിശ്രിതം .
തുടക്കം തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ചിത്രത്തിേലയതിൻ്റെ സന്തോഷം ജയഭദ്ര പങ്കിട്ടു.
ഒരു കലാകുടുംബത്തിന് ലഭിച്ച അംഗീകാരമായിത്തന്നെ ഇതിനെ കണക്കാക്കാം.
വാഴൂർ ജോസ്.

No comments:

Powered by Blogger.