" ആണ്ടാൾ " ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫെബ്രുവരി 26ന് പുറത്തിറങ്ങും.


ഹാർട്ടിക്രാഫ്റ്റ് എന്റെർടെയ്ൻമെന്റിന്റെ ബാനറിൽ ഇർഷാദ് അലിയും ,അൻവർ അബ്ദുള്ളയും നിർമ്മിക്കുന്ന " ആണ്ടാൾ " ഷെറീഫ് ഈസ സംവിധാനം ചെയ്യുന്നു. 

ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫെബ്രുവരി 26ന് വൈകിട്ട് ആറ് മണിയ്ക്ക് പൃഥിരാജ് സുകുമാരൻ ,  ഫഹദ് ഫാസിൽ ,ദുൽഖർ സൽമാൻ എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്യും. 

കേരളത്തിലും തമിഴ്നാട്ടിലും അടക്കം ഇന്ന് ജീവിക്കുന്ന ശ്രീലങ്കൻ തമിഴരുടെ കഥയാണ് " ആണ്ടാൾ " പറയുന്നത്. 1800കളിൽ ബ്രിട്ടീഷുകാർ ശ്രീലങ്കയിലേക്ക് തോട്ടം തൊഴിലിനായി കൊണ്ടുപോയ തമിഴരെ 1964ൽ ശാസ്ത്രി - 
സിരിമാവോ ഒപ്പിട്ട ഉടമ്പടി പ്രകാരം മൂന്ന് തലമുറയ്ക്ക് കൈമാറ്റം ചെയ്തു . കേരളത്തിലെ നെല്ലിയാംപതി , ഗവി ,കുളത്തുപ്പുഴ തുടങ്ങിയ കാടുകളിലും രാമേശ്വരം പോലുള്ള അപരിഷ്കൃത ഇടങ്ങളിലും കൂട്ടത്തോടെ ഇവരെ പു:നരധിവസിപ്പിച്ചു. 

സ്വന്തം നാട് ,മണ്ണ്, പെണ്ണ്, സ്വത്വം തുടങ്ങിയ ജീവിത ബന്ധങ്ങളുടെ ശൈഥില്യങ്ങൾ അവരെ പിൻതുടർന്ന് കൊണ്ടിരുന്നു. ജനിച്ചു വളർന്ന മണ്ണിൽ ആണ്ടുപോയ മനുഷ്യരുടെ അസ്വസ്ഥതകളാണ് സിനിമയുടെ പ്രമേയം. 

ഇർഷാദ് അലി, അബിജ ,ധന്യ അനന്യ ,സാദിഖ് എന്നിവരോടൊപ്പം ശ്രീലങ്കൻ ,തമിഴ് വംശജരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 
" കാന്തൻ ദ ലവർ ഓഫ് കളറിന് " ശേഷം ഷെറിഫ് ഈസ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 

പ്രമോദ് കൂവേരി രചനയും ,പ്രിയൻ ഛായാഗ്രഹണവും രഞ്ചിൻ രാജ്
സംഗീതവും ,പ്രശോഭ് എഡിറ്റിംഗും ,അരുൺ മനോഹർ കോസ്റ്റുസും ,ഷെബി ഫിലിപ്പ് കലാസംവിധാനവും , രഞ്ജിത്ത് മണിലിപ്പറമ്പ് മേക്കപ്പും നിർവ്വഹിക്കുന്നു. 
വിനു കാവനാട്ട് ,നിശാന്ത് എ.വി എന്നിവർ സഹനിർമ്മാതാക്കളാണ്. ഷാജി അസീസ് ,സന്തോഷ് പ്രസാദ് എന്നിവർ ലൈൻ പ്രൊഡ്യൂസറൻമാരുമാണ്.

സലിം പി. ചാക്കോ .
 

No comments:

Powered by Blogger.