തീയേറ്ററുകളിൽ സെക്കൻഡ്ഷോ അനുവദിക്കണമെന്ന് അവശ്യപ്പെട്ട് ഫിലിം ചേംബർ മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി.സംസ്ഥാനത്തെ തീയേറ്ററുകളിൽ  സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നൽകണമെന്ന്  ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക്  ഫിലിം ചേബർ കത്ത് നല്‍കി. 

സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ സിനിമാ മേഖല കടുത്ത പ്രതിസന്ധിയില്‍ ആണെന്നും .നിലവില്‍ ഇറങ്ങിയ സിനിമകള്‍ക്ക് പോലും കളക്ഷന്‍ ഇല്ലെന്നും ഫിലിം ചേബറും നിര്‍മാതാക്കളും കത്തില്‍ പറയുന്നുണ്ട്. 

സംസ്ഥാനത്തെ തിയറ്ററുകളില്‍ 'മാസ്റ്റര്‍' ആയിരുന്നു ആദ്യം റിലീസ് ചെയ്ത ചിത്രം. പിന്നാലെ ജയസൂര്യ നായകനായ 'വെള്ള'വും റിലീസ് ചെയ്തു.  പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് പ്രീസ്റ്റ്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയാണ്.

തീരുമാനം ആകാതെ പുതിയ സിനിമകളുടെ റിലീസ് ഉടനെ ഉണ്ടാകില്ലെന്നും സൂചനയുണ്ട്. 

No comments:

Powered by Blogger.