ബാബുരാജിന്റെ " ബ്ലാക്ക് കോഫി " ഫെബ്രുവരി 19ന് റിലീസ് ചെയ്യും.പ്രേക്ഷഷകരെ  ചിരിപ്പിക്കുകയൂം ചിന്തിപ്പിക്കുകയൂം ചെയ്ത മികച്ചൊരു ചിത്രമായ " സാൾട്ട് ആൻഡ് പെപ്പർ " രണ്ടാം ഭാഗം ഫെബ്രുവരി 19ന് തീയേറ്ററുകളിൽ എത്തും. 

നടൻ ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്  ബ്ലാക്ക് കോഫി എന്നാണ് പേര്നൽകിയിരിക്കുന്നത്.
ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറുമെല്ലാം തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. 

കുക്ക് ബാബുവായി ബാബുരാജൂം, കാളിദാസായി ലാലും ഒപ്പം ശ്വേതാ മേനോനും ചിത്രത്തിൽ എത്തുന്നുണ്ട്. രചന നാരായണൻകുട്ടി, ഒലിവിയ, ലെന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നടൻ സണ്ണി വെയിനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷിയാസ് കരീം, സീനിൽ സൈനുദ്ധീൻ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു. സജീഷ് മഞ്ചേരിയാണ് " ബ്ലാക്ക് കോഫി '' നിർമ്മിക്കുന്നത് .
 

No comments:

Powered by Blogger.