ദൈവം അനുഗ്രഹിച്ചാൽ എന്റെ ഒരു ആഗ്രഹം ഫെബ്രുവരി 12 ന് സാധിക്കും: അലക്സാണ്ടർ പ്രശാന്ത് .


2002ൽ  PG complete ചെയ്ത് ,ഏഷ്യാനെറ്റ് അവതാരകനായി എറണാകുളത്ത് എത്തിയതിന് ശേഷം, ഞാൻ ആദ്യം കാണുന്ന സിനിമ 'മീശ മാധവൻ' ആണ്..അതും shenoyസിലെ നിറഞ്ഞ സദസ്സിൽ.. ആയിടയ്ക്ക് ഞാൻ പരിചയപ്പെട്ട,പിന്നീട് എന്റെ സഹോദര തുല്യനായി മാറിയ Sudhish Pillai ചേട്ടനും സുബൈർ ഇക്കയും നിർമാതാവായിട്ടുള്ള സിനിമ,ഒപ്പം എന്റെ സഹ അവതാരക ആയ ജ്യോതിർമയി അഭിനയിക്കുകയും ചെയ്യുന്നു..ആദ്യമായി Laljose Mechery  സാറിനെയും Dileep chettaനെയും ഒക്കെ നേരിൽ കണ്ടതും അവിടെ വെച്ചാണ്..

സിനിമാ നടൻ ആകണം എന്നും എന്നെങ്കിലും ഞാൻ അഭിനയിച്ച സിനിമ റിലീസ് ചെയതാൽ അത് shenoysഇൽ ഇരുന്നു കാണണം എന്നും ഞാൻ സ്വപ്നം കണ്ടിരുന്നു...
ആ ആഗ്രഹം നീണ്ടു നീണ്ടു പോയി..ഇടയ്ക്ക് ഷെനോയ്‌സ് പ്രവർത്തനം നിർത്തി..പിന്നീട് പുതുക്കി പണിതു..ഇപ്പോൾ സ്‌ക്രീനുകൾ കൂട്ടി feb 12ന് വീണ്ടും തുറക്കുകയാണ്... ഇപ്പോൾ ആ തിയേറ്ററിന്റെ മുകളിൽ ഉയർന്ന സിനിമാ പോസ്റ്ററിൽ ഞാനും ഉണ്ട്..
താരതമ്യേന നല്ല ഒരു കഥാപാത്രത്തിൽ ഞാൻ എത്തുമ്പോൾ അത് ഇവിടെ,ഈ തിയറ്ററിൽ തന്നെ എത്തുന്നു എന്നത് ഒരു രോമാഞ്ചിഫയിങ് അനുഭവം ആണ്.. (thank you Madhu Wariar for the pic).. ദൈവം അനുവദിച്ചാൽ എന്റെ ഒരു ആഗ്രഹം ഈ feb 12 ന് സാധിക്കും..

ഈ shenoysഇൽ ഞങ്ങളുടെ 
#operationjava  കാണാൻ എല്ലാ സിനിമാ സ്നേഹികളെയും ഞാൻ സ്നേഹപൂർവ്വം ക്ഷണിക്കുകയാണ്... support വേണം.. പ്രോത്സാഹനം വേണം...വരണം..ഈ സിനിമ നിരാശപ്പെടുത്തില്ല...
Tharun Moorthy സത്യം😍...

അലക്സാണ്ടർ പ്രശാന്ത് .
 

No comments:

Powered by Blogger.