പുതുമുഖങ്ങളുടെ " ഡെഡ്ലൈൻ " ഫെബ്രുവരി 16ന് റിലീസ് ചെയ്യും.പുതുമുഖങ്ങളുടെ ഡെഡ്ലൈൻ; റിലീസ് ഫെബ്രുവരി 16ന്

ഫയർ ഫ്രെയിംസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കൃഷ്ണജിത്ത് എസ് വിജയൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഡെഡ്‌ലൈൻ. 
ഫ്ലാറ്റ് നമ്പർ 4ബി, ബാൽക്കണി എന്നീ സിനിമകൾക്ക് ശേഷം കൃഷ്ണജിത്ത് എസ് വിജയൻ സംവിധാനം ചെയ്യുന്ന മൂന്നാമത് സിനിമയാണ് ഡെഡ്‌ലൈൻ. പ്രണയവും ആകാംഷാഭരിതങ്ങളായ നിമിഷങ്ങളും എല്ലാം കോർത്തിണക്കി നമ്മുടെ സമൂഹത്തിലെ കുറച്ചു കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ ഏതാനും മണിക്കൂറുകൾ നമ്മളെ കൊണ്ട് പോകുന്ന ഈ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ലെനിൻ ജോസഫാണ്. 

എഡിറ്റിംഗ് ജിതിൻ മനോഹർ നിർവ്വഹിച്ചിരിക്കുന്നു. ഒരു പക്കാ ത്രില്ലർ മൂഡിൽ കഥ പറയുന്ന ഡെഡ്‌ലൈനിൽ അമൃത ടിവിയിലെ ജസ്റ്റ് ഫൺ ചുമ്മാ എന്ന പ്രോഗ്രാമിലൂടെയും ഹാപ്പി വെഡിങ് എന്ന സിനിമയുടെയും ശ്രദ്ധിക്കപ്പെട്ട ഗോപൻ, വിഷ്ണു രവീന്ദ്രൻ, റിയാസ് എം.ടി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. 

ഒപ്പം സുനിൽ സുഗത, ശശി കലിംഗ, കലാശാല ബാബു, ചെമ്പിൽ അശോകൻ, ഗീതാ സലാം, അഞ്ജന അപ്പുക്കുട്ടൻ തുടങ്ങിയ പ്രമുഖരും ഏതാനും പുതുമുഖങ്ങളും വേഷമിടുന്നു. അസ്ത്ര ലക്ഷ്മിയാണ് ഡെഡ്‌ലൈനിൽ നായിക. ഫെബ്രുവരി 16ന് കൗഡില്യ പ്രൊഡക്ഷൻസിൻ്റെ ഒടിടി വഴിയാണ് സിനിമ റിലീസ് ചെയ്യുന്നത്. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

No comments:

Powered by Blogger.