രാജമൗലിയുടെ " ബ്രഹ്മാണ്ട ചിത്രം " RRR " ഒക്ടോബർ 13ന് റിലീസ് ചെയ്യും .രാം ചരൺ ,ജൂനിയർ എൻ.ടി.ആർ പ്രധാന വേഷങ്ങളിൽ .രാജമൗലിയുടെ ബ്രഹ്മാണ്ട ചിത്രം 'RRR' ഒക്ടോബർ 13ന് റിലീസ് ചെയ്യും. 
രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന കഥാപാത്രങ്ങളായെത്തുന്ന രാജമൗലി ചിത്രമാണിത്.

'വെള്ളത്തിന്‍റേയും തീയുടെയും തടയാനാകാത്ത ആ ശക്തി അനുഭവിച്ചറിഞ്ഞോളൂ' എന്നാണ് രാജമൗലി റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്.

രാം ചരണിനും ജൂനിയര്‍ എന്‍.ടി.ആറിനും പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങുന്നുണ്ട്.
ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് RRR എന്ന പേര് കൊണ്ട് അർത്ഥമാക്കുന്നത്. 


No comments:

Powered by Blogger.