ഗിരിഷ് കുന്നമ്മേലിന്റെ " പ്ലാവില " ഷൂട്ടിംഗ് തുടങ്ങി. സിദ്ദീഖ് ,ശാന്തികൃഷ്ണ പ്രധാന വേഷങ്ങളിൽ .



ഗിരീഷ് കുന്നമ്മേല്‍ സംവിധാനം ചെയ്യുന്ന  "പ്ലാവില" എന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് നടന്നു.  

സിദ്ദീഖ് , ലാൽ , ശാന്തികൃഷ്ണ, 
സലീംകുമാര്‍, പ്രേംകുമാര്‍, സുനില്‍ സുഖദ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, പാഷാണം ഷാജി, ഇടവേള ബാബു, അരുണ്‍ മാസ്റ്റര്‍, രചന നാരായണന്‍കുട്ടി, ശ്വേത മേനോന്‍, ഗീത വിജയന്‍, പുതുമുഖം നിമ്മി ആന്‍റണി, നന്ദന രാജീവ്, മാസ്റ്റര്‍ പ്രവേഗ് മാരാര്‍ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഡബ്ളിയു.ജി. എന്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം പി സുകുമാര്‍ നിര്‍വ്വഹിക്കുന്നു. പ്രകാശ് വാടിക്കല്‍ കഥ തിരക്കഥ സംഭാഷണമെഴുതുന്നു. കെെതപ്രം , റഫീഖ് അഹമ്മദ്, പ്രമോദ് കാപ്പാട് എന്നിവരുടെവരികള്‍ക്ക് ഡോക്ടര്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സംഗീതം പകരുന്നു. പി. ജയചന്ദ്രന്‍, ജി വേണു ഗോപാല്‍, മധു ബാലകൃഷൃണന്‍, സിത്താര, ബേബി ശ്രേയ, ശിവ പ്രകാശ്, രാമപ്രിയ, ആര്‍ദ്രജനാര്‍ദ്ദനന്‍ എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. 

പശ്ചാത്തല സംഗീതം-ബിജിബാല്‍, എഡിറ്റര്‍-വി സാജന്‍. സഹ  പ്രാെഡ്യുസര്‍-മനോജ് പുള്ളിക്കല്‍, പ്രൊഡക്ഷന്‍ ഡിസെെര്‍-ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിച്ചാര്‍ഡ്, കല-വി എ സ്വാമി, മേക്കപ്പ്-പട്ടണം ഷാ, വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ്-ഹരി തിരുമല, പരസ്യക്കല- ഷഹീര്‍ റഹ്മാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കമല്‍ പയ്യന്നൂര്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍-വത്സരാജ് തൃക്കരിപ്പൂര്‍, മൂജീബ് വര്‍ക്കല, ഫിനാന്‍സ് കണ്‍ട്രോളര്‍-ബാലന്‍ വി കാഞ്ഞങ്ങാട്, ഓഫീസ് നിര്‍വ്വഹണം-എ കെ ശ്രീജയന്‍, പ്രൊഡക്ഷന്‍ കോഡിനേറ്റര്‍-ബിജു രാമകൃഷ്ണന്‍ .
വാർത്ത പ്രചരണം എ .എസ് ദിനേശ് 

മാര്‍ച്ച് അവസാനം എറണാക്കുളത്ത് ചിത്രീകരണം ആരംഭിക്കും .

No comments:

Powered by Blogger.