കൊച്ചിയുടെ താരങ്ങൾ തീയേറ്ററിലേക്ക് .



ഒരു കാലത്ത് മലയാള സിനിമയുടെ ഈറ്റില്ലം മദ്രാസായിരുന്നു. ഇന്ന് കൊച്ചി ആണ് മലയാള സിനിമയുടെ ഈറ്റില്ലം. താരങ്ങളും താരങ്ങളാകാൻ മോഹിക്കുന്നവരും കൊച്ചിയെ വാരിപ്പുണരുന്നു.സിനിമ മോഹവുമായി കൊച്ചിയിലേക്ക് വണ്ടി കയറുന്നവരുടെ എണ്ണം ഒന്നിനൊന്ന് വർദ്ധിച്ചുവരുകയാണ്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ തിളങ്ങിയവരും പൊലിഞ്ഞുപോയവരും ഏറെയാണ്. സിനിമാ മോഹവുമായി കൊച്ചിയിലെത്തുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ കണ്ണീരും കിനാക്കളും നർമ്മത്തിൽ ചാലിച്ച് അണിയിച്ചൊരുക്കുന്ന ഒരു മുഴുനീള സസ്പെൻസ് ത്രില്ലറാണ് കൊച്ചിയുടെ താരങ്ങൾ. 


മാപ്പിളപ്പറമ്പിൽ ഫിലിംസിൻ്റെ ബാനറിൽ എം.ജി.സജു   നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സംവിധാനം - എൻ.എൻ.ബൈജു,കോ. പ്രൊഡ്യൂസർ -ഉദയധരൻ, ക്യാമറ - ആർ.ജയേഷ്,   
 കഥ, തിരക്കഥ - യതീഷ്ശിവൻ, എഡിറ്റർ - വിപിൻ,സംഗീതം - ജോസി ആലപ്പുഴ, സജിവ് മംഗലത്ത്,
ഗാനരചന -ഡി.ബി അജിത്, അനില്‍ കരുവാറ്റ, രമ അന്തര്‍ജനം, ജീന,
ആലാപനം - എം.ജി ശ്രീകുമാര്‍, മധുബാലകൃഷ്ണന്‍, മൃദുലാ വാര്യര്‍, സാലി ബഷീർ, പശ്ചാത്തല സംഗീതം - ജോസി ആലപ്പുഴ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ക്ലെമൻ്റ് കുട്ടൻ,പ്രൊഡക്ഷന്‍ മാനേജര്‍ -പങ്കജാക്ഷന്‍കായംകുളം, 
വസ്ത്രാലങ്കാരം -വസന്തകുമാര്‍,
കലാസംവിധാനം - സുമോദ് കോലഞ്ചേരി,
മേക്കപ്പ് - സുരേഷ് മാവേലിക്കര,
സംവിധാന സഹായികൾ - ശാലു എസ്.ജോർജ്, സജേഷ് ജവഹർ , കവിതാ വിശ്വനാഥ്, സജിരാഘവൻ, ഷാജഹാൻ തറവാട്ടിൽ,സുശാന്ത് എം സുന്ദരന്‍, പി.ആർ.ഒ- അയ്മനം സാജൻ
ദേവൻ, ശിവജി ഗുരുവായൂർ, സുനിൽ സുഗത, ജയൻ ചേർത്തല, രമേശ് വലിയശാല, മധുസൂദനൻ ,സാജു കൊടിയൻ, കോബ്രാ രാജേഷ്,ആദിത്യൻ ആദിദേവ്, ഹരിന്ദ്രനാഥ് മുൻഷി, വിവേക്ഹരി, ഡോ.സുബ്രു, അഭിജോയ്‌, രതീഷ് സാരംഗി ,ഭാമ അരുൺ, ഗാത്രി വിജയ്, കനകലത, അംബികാ മോഹൻ, സീമ ജി.നായർ, ശിവലക്ഷ്മി എന്നിവർ അഭിനയിക്കുന്നു.
കൊച്ചി, ഹരിപ്പാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ കൊച്ചിയുടെ താരങ്ങൾ ഉടൻ തീയേറ്ററിലെത്തും.
 
അയ്മനം സാജൻ 

No comments:

Powered by Blogger.