ശ്രീ ഗോകുലം മൂവിസിന്റെ വിനയൻ , അജയ് വാസുദേവ് ചിത്രങ്ങളുടെ പൂജയും ,സ്വിച്ച്ഓൺ കർമ്മവും നാളെ ഗോകുലം കൺവെൻഷൻ സെന്ററിൽ .

ശ്രീ ഗോകുലം മൂവിസിന്റെ  രണ്ടു ചിത്രങ്ങളുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും നാളെ (2021 ജനുവരി 27 ന് )
ഗോകുലം കൺവെൻഷൻ സെന്ററിൽ.
 
ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന രണ്ടു ചിത്രങ്ങളുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും ജനുവരി 27ന്  ബുധനാഴ്ച രാവിലെ 10 മണിക്ക്  കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ചു  നടക്കുന്നു. സംവിധായകരായ വിനയൻ, അജയ് വാസുദേവ് എന്നിവരുടെ ചിത്രങ്ങളുടെ പൂജയും സ്വിച്ച് ഓൺ കർമ്മവുമാണ് നടക്കുന്നത്.  വിനയൻ സംവിധാനം ചെയ്യുന്ന "പത്തൊമ്പതാം നൂറ്റാണ്ടി"ൽ നവോഥാന നായകനും ധീര പോരാളിയുമായിരുന്ന ആറാട്ടു പുഴ വേലായുധ പണിക്കരുടെ കഥയാണ്  പറയുന്നത് .

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 
ആസിഫ് അലി,സൂരാജ് വെഞ്ഞാറമൂട്,അർജുൻ അശോകൻ,
നിത പിള്ള എന്നിവർ പ്രധാന കഥാപത്രങ്ങളാകുന്നു.
 പൂജാ ചടങ്ങിൽ രണ്ടു ചിത്രങ്ങളിലെയും താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുക്കും. തദവസരത്തിലേക്ക് താങ്കളുടെ മഹനീയ സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

 പി.ആർ.ഒ
 മഞ്ജു ഗോപിനാഥ്

No comments:

Powered by Blogger.