വിജയ് ബാബു , അനുമോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന " പെൻഡുലം " തൃശൂരിൽ ഷൂട്ടിംഗ് തുടങ്ങി.

 

വിജയ് ബാബു, അനുമോള്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന " പെൻഡുലം "  റെജിന്‍ എസ്. ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ഈ  സിനിമയുടെ ചിത്രീകരണം തൃശ്ശൂരില്‍ ആരംഭിച്ചു.


പ്രകാശ് ബാരെ, ഇന്ദ്രന്‍സ്, മിഥുന്‍ രമേശ്, ഷോബി തിലകന്‍, നീന കുറുപ്പ്, ദേവകി രാജേന്ദ്രന്‍, ബിജു സോപാനം, ബിനോജ് വര്‍ഗീസ് എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

അരുണ്‍ ദാമോദരന്‍ ഛായാഗ്രഹണവും സൂരജ് ഇ. എസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ലൈറ്റ്‌സ് ഓണ്‍ സിനിമാസും ഇവാന്‍ ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്ബനീസും ചേര്‍ന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. 

മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രമാണിത്. 

സലിം പി  .ചാക്കോ .

No comments:

Powered by Blogger.