നടൻ കെ.പി.എസ് കുറുപ്പ് (94) അന്തരിച്ചു.ഏഷ്യനെറ്റിലെ മുൻഷിയായി അഭിനയിച്ചിരുന്ന ചലച്ചിത്ര നടൻ കൊല്ലം പരവൂർ സ്വദേശി കെ.പി.എസ് കുറുപ്പ് (94) അന്തരിച്ചു.

പരവൂരിലെ  നാടകവേദികളിലും കെ.പി.എ.സി യുടെ നാടകങ്ങളിലും നടനായിരുന്നു. ആൾ ഇന്ത്യാ റേഡിയോ തിരുവനന്തപുരം സ്റ്റേഷനിലെ റേഡിയോ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൊടിയേറ്റം, സ്വയംവരം, ശ്രീരാമ പട്ടാഭിഷേകം എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് .

No comments:

Powered by Blogger.