പ്രശസ്ത നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പാലാ തങ്കം (84) അന്തരിച്ചു.


പ്രശസ്ത  നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പാലാ തങ്കം (84) അന്തരിച്ചു. 2013 മുതൽ പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഗാന്ധിഭവൻ പാലിയേറ്റീവ് കെയറിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. സംസ്‌കാരം പിന്നീട് നടക്കും.

കോട്ടയം വേളൂർ തിരുവാതുക്കൽ ശരത്ചന്ദ്രഭവനിൽ കുഞ്ഞുക്കുട്ടൻ-ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകളായി 1941 ഫെബ്രുവരി 26ന് ജനിച്ച രാധാമണി പിൽക്കാലത്ത് പാലാ തങ്കം എന്ന പേരിൽ കലാരംഗത്ത് അറിയപ്പെടുകയായിരുന്നു. ഏഴാംതരം വരെ മാത്രം പഠിച്ചിട്ടുള്ള പാലാ തങ്കം ജോൺ ഭാഗവതർ, രാജഗോപാലൻ ഭാഗവതർ, വിജയൻ ഭാഗവതർ എന്നിവരുടെ ശിക്ഷണത്തിൽ പത്തു വയസ് മുതൽ സംഗീതപഠനത്തിൽ ശ്രദ്ധയൂന്നി. തുടർന്ന് ചങ്ങനാശേരിയിൽ എൽ.പി.ആർ. വർമ്മയുടെ ശിക്ഷണത്തിൽ സംഗീതപഠനം നടത്തി.

മൂവായിരത്തോളം വേദികളിലും  നാടകത്തിലും നാന്നൂറിലധികം ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം ഗായികയായും ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.

No comments:

Powered by Blogger.