മഞ്ജുവാരിയർ പാടിയ " കിം കിം " ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. "  ജാക്ക് ആൻഡ് ജിൽ "  എന്ന സിനിമയ്ക്ക് വേണ്ടി മഞ്ജു വാരിയർ പാടിയ "  കിം കിം "  എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. 
നേരത്തെ നടൻ പൃഥ്വിരാജ് സിനിമയിൽ മഞ്ജു വാരിയർ പിന്നണി ഗായികയാകുന്ന വിവരം അറിയിച്ചിരുന്നു.  'കണ്ണെഴുതി പൊട്ടും തൊട്ടു' എന്ന സിനിമയിൽ ചെമ്പഴുക്ക ചെമ്പെഴുക്ക എന്ന ഗാനം മഞ്ജു വാരിയർ ആയിരുന്നു ആലപിച്ചിരുന്നത്. 

സന്തോഷ് ശിവൻ ഛായാഗ്രഹണവും  സംവിധാനവും നിർവ്വഹിക്കുന്ന  " ജാക്ക് ആൻഡ് ജില്ലിൽ "  കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു ,ഇന്ദ്രൻസ് , അജു വർഗീസ് ,ബേസിൽ ജോസഫ് എന്നിവരാണ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ബി കെ ഹരിനാരായണന്റെ വരികൾക്ക് ജാക്സ് ബിജോയ്, ഗോപി സുന്ദർ എന്നിവരാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴിലും സിനിമ റിലീസ് ചെയ്യും. സയൻസ് ഫിക്ഷൻ രൂപത്തിലുള്ള സിനിമയിൽ ശാസ്ത്രീയ പരീക്ഷണത്തിന് വിധേയയാകുന്ന ഒരു സ്ത്രീയുടെ കഥാപാത്രമാണ് മഞ്ജു വാരിയർ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. 

Heres the lyrical video of Kim Kim.


 

No comments:

Powered by Blogger.