വയലിൻ തന്ത്രികളെ അനാഥമാക്കി പ്രിയ ബാലഭാസ്കർ മടങ്ങിയിട്ട് രണ്ട് വർഷമാകുന്നു.



വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ആശുപുത്രിയിൽ ചികിൽസിലായിരുന്ന പ്രശ്സ്ത വയലിനിസ്റ്റ് ബാലഭാസ്കർ (40) മരിച്ചിട്ട് ഇന്ന് ( 2020 ഒക്ടോബർ 2) രണ്ട് വർഷം തികയുന്നു .

ദേശിയ പാതയിലെ പള്ളിപ്പുറത്തുണ്ടായ കാറപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിൽസിലായിരുന്നു ബാലഭാസ്കർ. പതിനാറ് വർഷത്തെ  കാത്തിരിപ്പിന് ശേഷം ജനിച്ച  മകളുടെ വഴിപാടിനായി തൃശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്ന വഴിയിലായിരുന്നു അപകടം. അപകടത്തിൽ രണ്ട് വയസ്സുള്ള തേജസ്വിനി ബാല മരിച്ചിരുന്നു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടായെങ്കിലും വീണ്ടും സ്ഥിതി വഷളാവുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. 

അഞ്ച് വർഷം തുടർച്ചയായി കേരള സർവകലാശാല യുവജനോൽസവത്തിൽ വയലനിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. പതിനേഴാം വയസ്സിൽ " മംഗല്യപല്ലക് " എന്ന സിനിമയ്ക്ക് സംഗീതം ചെയ്ത് മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി.  മൂന്ന് സിനിമകൾക്കും, നിരവധി ആൽബങ്ങൾക്കും സംഗീതമൊരുക്കിയിട്ടുണ്ട്. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയതും, ഇന്റോ- വെസ്റേൺ ഫ്യൂഷൻ കൊണ്ടുവന്നതും ബാലഭാസ്കറായിരുന്നു. 

ഈസ്റ്റ് കോസ്റ്റിന്റെ വിദേശ ഷോയായ " കിലുക്കത്തിന്'' സംഗീതം നൽകി. നിനക്കായ്, ആദ്യമായ്, ഓർമ്മയ്ക്കായ് എന്നീ പ്രണയ ആൽബങ്ങൾക്കും സംഗീതമൊരുക്കി. സൂര്യ ടി.വിയിലുടെ കേരളത്തിലെ ആദ്യ മ്യൂസിക് വിഡിയോ അവതരിപ്പിച്ചു. ഏ.ആർ .റഹ്മാനെ പോലുള്ള സംഗീത സംവിധായകരെ വയലിനിലൂടെ അമ്പരിപ്പിച്ച പ്രതിഭയായിരുന്നു ബാലഭാസ്കർ. 

പ്രിയ ബാലഭാസ്കറിന്റെ ഓർമ്മകൾക്ക് മുന്നിൽ  സിനിമ പ്രേക്ഷക കൂട്ടായ്മയുടെ സ്മരണാഞ്ജലി .

No comments:

Powered by Blogger.