" വൂൾഫ് " ചിത്രീകരണം തുടങ്ങി.

സംവിധാനം - ഷാജി അസീസ് , 
രചന - ജി ആർ ഇന്ദുഗോപൻ , 'വൂൾഫ്' ന്റെ ചിത്രീകരണം തുടങ്ങി  .

അർജ്ജുൻ അശോക് , സംയുക്ത മേനോൻ , ഷൈൻ ടോം ചാക്കോ , ഇർഷാദ് , ജാഫർ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി , ദാമർ സിനിമയുടെ ബാനറിൽ സന്തോഷ്‌ ദാമോദരൻ നിർമ്മിക്കുന്ന 'വൂൾഫ്‌ 'കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്ന് പെരുമ്പാവൂരിൽ ആരംഭിയ്ക്കുന്നു .

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ഭരണ സമിതി അംഗമായ ഷാജി അസീസിന്റെ മൂന്നാമത്തെ ചിത്രമാണ് വൂൾഫ് . തൃശൂർ മലയാള പഠന ഗവേഷണ കേന്ദ്രത്തിൽ നിന്നും മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഷാജി അസീസ് സംവിധായകരായ  ടി. കെ. രാജീവ് കുമാർ, അനിൽ. സി മേനോൻ, പ്രിയനന്ദനൻ, കെ. കെ. രാജീവ് തുടങ്ങി പതിനഞ്ചോളം സംവിധായകരുടെ കൂടെ സഹസംവിധായകനായി വർക്ക്‌ ചെയ്ത ശേഷമാണ് നാടകം കഥാപശ്ചാത്തലമായി വരുന്ന 'ഷേക്‌സ്പിയർ എം. എ. മലയാളം ' എന്ന സിനിമയുടെ തിരക്കഥ - സംവിധാന പങ്കാളിയായി സ്വാതന്ത്രനാകുന്നത് . 

ഒരിടത്തൊരു പോസ്റ്റ്‌ മാൻ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത സോഷ്യൽ സറ്റയർ ടെലിവിഷൻ സീരിയൽ M80 മൂസ ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളീയ തനത് ജീവിതവും , മനുഷ്യ മനസ്സിന്റെ അനിശ്ചിത കാലാവസ്ഥയും പച്ചകുത്തിയ ക്രൈം രചനകളിലൂടെ മലയാളത്തിൽ സ്വന്തം വായനക്കാരെ സൃഷ്ടിച്ച എഴുത്തുകാരനാണ് ജി ആർ ഇന്ദുഗോപൻ .

പ്രൊജക്റ്റ്‌ ഡിസൈനർ -അനുട്ടൻ വർഗീസ് 
ലൈൻ പ്രൊഡ്യൂസർ -യെല്ലോ എന്റർടൈൻമെന്റ്സ്.
സിനിമാറ്റോഗ്രാഫി -ഫായിസ് സിദ്ദീഖ് 
ഗാന രചന -ഹരിനാരായണൻ 
സംഗീതം -രഞ്ജിൻ രാജ് 
എഡിറ്റർ -നൗഫൽ അബ്ദുള്ള 
ആർട്ട് ഡയറക്ടർ -ജ്യോതിഷ് ശങ്കർ 
വസ്ത്രാലങ്കാരം -മഞ്ജുഷ രാധാകൃഷ്ണൻ 
മേക്കപ്പ് -രഞ്ജിത് മണലിപ്പറമ്പിൽ 
പ്രൊഡക്‌ഷൻ കൺട്രോളർ -ജിനു. പി. കെ. , സ്റ്റിൽസ് -സിനറ്റ് സേവിയർ.

No comments:

Powered by Blogger.