വ്യത്യസ്ത പ്രമേയവുമായി ടോവിനോ തോമസ് - ജീയോ ബേബിയുടെ " കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് " .



മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ്  ഒരു സിനിമ ചാനലിൽ റിലീസ് ചെയ്യുന്നത്. തിരുവോണ ദിവസം ടോവിനോ തോമസ് നായകനായ " 
കിലോമിറ്റേഴ്സ് & കിലോമീറ്റേഴ്സ് " ഏഷ്യാനെറ്റ്  ചാനലിൽ റിലീസ് ചെയ്തു.  

ജീയോബേബി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " കിലോമീറ്റേഴ്സ് &  കിലോമീറ്റേഴ്സ് " .ആന്റോ ജോസഫ് ഫിലിം കമ്പനിയും ,രഷ്മി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. ആന്റോ ജോസഫ് ,രഷ്മി അഹമ്മദ് , ടോവിനോ തോമസ് ,സീനു സിദ്ധാർത്ഥ് എന്നിവരാണ് നിർമ്മാതാക്കൾ .

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ  മനോഹര രംഗങ്ങൾ  പ്രേക്ഷകർ ഒരിക്കലും  മറന്നിട്ടില്ല . ഈ ഡയലോഗിന്റെ ജനപ്രീതി തന്നെയാണ് സഞ്ചാരവുമായി ബന്ധപ്പെട്ട ഈ സിനിമയ്ക്ക് ഈ പേര് നൽകിയിരിക്കുന്നത്. 

നളന്ദ ആർട്സ് & സ്പോർട്സ് ക്ലബ്ബ് തലനാടിന്റെ   ഓണാഘോഷപരിപാടികളോടെയാണ് സിനിമ ആരംഭിക്കുന്നത്. ജോസ് മോനായി ടോവിനോ തോമസും , കാത്തിയായി ഇന്ത്യ ജാർവിസും , ഹോംസ്റ്റേ മുതലാളി അപ്പച്ചനായി ജോജു ജോർജ്ജും ,അമേരിക്കകാരൻ ജസ്റ്റിൻ ജെ. വട്ടകാലയിലായി സുധീഷും ,സുഹ്യത്ത് കുട്ടനായി സംവിധായകൻ ബേസിൽ ജോസഫും, വികാരിയച്ചനായി  രാഘവനും ,ജോസ് മോന്റെ അമ്മയായി മാലാ പാർവ്വതിയും ,വീരുഭായിയായി ( സണ്ണി ജോസഫ്) സിദ്ധാർത്ഥ ശിവയും, അതിഥിതാരമായി മുത്തുമണിയും, സിനു സിദ്ധാർത്ഥും  ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

അമേരിക്കൻ സ്വദേശിനി കാത്തിയ്ക്ക് കാസിനോ ലോട്ടറി അടിച്ചതിനെ തുടർന്ന് വിവിധ രാജ്യങ്ങൾ സന്ദർശിച്ച് ഇന്ത്യയിലും എത്തുന്നു. അങ്ങനെ തലനാടിലെ ഹോം സ്റ്റേയിൽ എത്തുന്ന കാത്തി ജോസ് മോനുമായി ചേർന്ന് വിവിധ സംസ്ഥാനങ്ങളിലെ കാഴ്ചകൾ കാണാൻ ജോസ് മോന്റെ  ബുള്ളറ്റിൽ യാത്രയാവുന്നു. അവർ തമ്മിലുള്ള സംസാരങ്ങൾ നർമ്മം പകരുന്നു. കാത്തിയുടെ ഇംഗ്ലീഷും , ജോസ് മോന്റെ ജംഗ്ലീഷും കോമഡിയ്ക്ക് ഇടനൽകുന്നു. യാത്രയിൽ എല്ലാ സാധനങ്ങളും നഷ്ടമാകുന്നു. അവിടെ വച്ച് വീരുഭായി എന്ന മലയാളി സണ്ണി ജോസഫിനെ അവർ  കണ്ടുമുട്ടുന്നു. 

രണ്ട് സംസ്കാരങ്ങളാണ് ഈ ട്രാവൽ മൂവിയിലെ പ്രധാന പ്രമേയം .ഇന്ത്യൻ, അമേരിക്കൻ സംസ്കാരങ്ങളുടെ കുട്ടിച്ചേരലാണ് പ്രധാന പ്രമേയം. പ്രണയം ഇന്ത്യൻയിൽ ചെലവുള്ള കാര്യമാണ് എന്നാണ് സിനിമ പറയുന്നത്. 

വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ഈ ട്രാവൽ മൂവിയുടെ ഛായാഗ്രഹണം എടുത്ത് പറയാം .സിനു സിദ്ധാർത്ഥ് ഗ്രാമീണ ഭംഗി ഒപ്പിയെടുത്തിരിക്കുകയാണ്. വിവിധ ഭാഷകളിലുള്ള പാട്ടുകളും നന്നായിട്ടുണ്ട്. 

ടോവിനോ തോമസിന്റെ മികച്ച അഭിനയമാണ് സിനിമയുടെ ഹൈലൈറ്റ്. കോമഡി രംഗങ്ങളിലും ടോവിനോ ശ്രദ്ധ നേടി.  

സംഗീതം ഗോപി സുന്ദറും, എഡിറ്റിംഗ് റഹ്മാൻ മുഹമ്മദ് അലിയും - പ്രജീഷ് പ്രകാശും,   കോസ്റ്റുംസ്  ധന്യാ ബാലകൃഷ്ണനും, മേക്കപ്പ് രഞ്ജിത് അമ്പാടിയും നിർവ്വഹിക്കുന്നു.

ബുള്ളറ്റിൽ ഇന്ത്യ മുഴുവനും ചുറ്റി കറങ്ങണമെന്ന ആഗ്രഹവുമായി അമേരിക്കയിൽ നിന്ന് എത്തുന്ന ഒരു വിദേശ വനിതയായി ഇന്ത്യ ജാർവിസ് തിളങ്ങി. സിദ്ധാർത്ഥ് ശിവയും നന്നായിട്ടുണ്ട്. 

ഹോസ്പിറ്റലിൽ മരുന്ന് ഇല്ല എന്ന അറിയുമ്പോൾ കാത്തിയുടെ ഒരു ഡയലോഗ് വളരെ പ്രസക്തിയുണ്ട്. ഇവിടെ മരുന്ന്  ഇല്ലാത്തതു കൊണ്ട് ആണോ ഞങ്ങളുടെ നാട്ടിൽ ( അമേരിക്ക) നിങ്ങളുടെ മന്ത്രിമാർ വരുന്നത് .പലപ്പോഴും സാമൂഹ്യ വിമർശനവും , മനോഹരമായ ഒരു പ്രണയവും പറയാൻ  സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.  

രണ്ട് പെൺകുട്ടികൾ, കുഞ്ഞുദൈവം എന്നി ചിത്രങ്ങൾ ജിയോബേബി സംവിധാനം ചെയ്തിരുന്നു. ഈ ചിത്രം ട്രാവൽ മൂവിയാണെങ്കിലും പ്രമേയമാണ് പുതുമ നൽകുന്നത്.  ജീയോ ബേബിയ്ക്ക് അനുമോദനങ്ങൾ. 

Rating : 3.5 / 5 .

സലിം പി. ചാക്കോ

No comments:

Powered by Blogger.