മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിലെത്തിയിട്ട് ഇന്ന് 49 വർഷങ്ങൾ .


മമ്മൂട്ടി എന്ന ഇതിഹാസതാരം സിനിമയിൽ എത്തിയിട്ട് ഇന്ന് ( ആഗസ്റ്റ് 6 ) 49 വർഷങ്ങൾ പിന്നിടുന്നു. മലയാളം ,തമിഴ് , തെലുങ്ക് ,ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് മഹാനടന്റെ  സിനിമയിലെ ജൈത്രയാത്ര ഇന്നും തുടരുന്നു. 

സിനിമയോടുള്ള ആവേശമാണ്  മുഹമ്മദ്കുട്ടിയെന്ന മമ്മൂട്ടി സിനിമയിൽ എത്താൻ കാരണം.  എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുന്ന മമ്മൂട്ടി 1971 ൽ " അനുഭവങ്ങൾ പാളിച്ചകൾ " എന്ന ചിത്രത്തിൽ മുഖം കാണിച്ച് സിനിമയിൽ തുടക്കമായി. 

1980ൽ പുറത്ത് വന്ന കെ.ജി. ജോർജ്ജിന്റെ " മേള'' യിലെ  ശ്രദ്ധേയ വേഷത്തിലൂടെ  സിനിമ രംഗത്ത് സജീവമായി. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത " വൺ " ആണ് മമ്മൂട്ടിയുടെതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. 

മഹാനടന്റെ സിനിമയിലെ ജൈത്രയാത്ര തുടരട്ടെയെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ആശംസിക്കുന്നു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.