കടലിന്റെ മക്കൾക്ക് കൈത്താങ്ങായി " ബാദുഷ ലൗവ്വേഴ്സ് " .പ്രളയകാലത്തെ കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിച്ച മലപ്പുറം താനൂരിലെ ചാപപ്പടിയിൽ ദുരിതത്തിലായ 300 മത്സൃ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റും ഇറച്ചിയും എത്തിച്ചുകൊണ്ട് ടീം ബാദുഷ ലൗവ്വേഴ്സ് കൈത്താങ്ങായി. 

ബാദുഷ ലൗവ്വേഴ്സിനൊപ്പം ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബനും ജോജു ജോർജും സഹകരിച്ചു
കൊണ്ടാണ് കിറ്റുകൾ എത്തിച്ചത്.
വ്യാഴാഴ്ച ചാപപ്പടിയിൽ നടന്ന ചടങ്ങിൽ താനൂർ സി. ഐ പി. പ്രമോദ് കിറ്റുകൾ കൈമാറികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
താനൂര്‍ എസ്.ഐ നവീന്‍ രാജ്, ക്രോമാ കെയർ അംഗം ജെയിസൽ, ബാദുഷാ ലൗവ്വേ ഴ്സ് കോർഡിനേറ്റർമാരായ അസലം പുല്ലേപ്പടി, ശിവപ്രസാദ് ഒറ്റപ്പാലം, ഹമദ് ബിൻ ബാബ, അഷ്റഫ് ഉണ്ണേരി, അമീർ താനൂർ തുടങ്ങിയവർ പങ്കെടുത്തു ..

No comments:

Powered by Blogger.