കോഴിക്കോട് നാരായണൻ നായരെ " സമസ്യാഹ " ടീം ആദരിച്ചു.



സിനിമാ ജീവിതത്തിൻ്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന കോഴിക്കോട് നാരായണൻ നായരെ സമസ്യാഹ എന്ന സംസ്കൃത സിനിമയുടെ സംവിധായകൻ ഷിബുകുമാരനെല്ലൂരും, നിർമ്മാതാവ് പ്രബീഷ് കുമാർ മുറയൂരും, കോഴിക്കോട് സമസ്യാഹസിനിമയുടെ ലൊക്കേഷനിൽ വെച്ച് ആദരിച്ചു. ലോക സിനിമാ ചരിത്രത്തിലെ ആദ്യത്തെ കുട്ടികളുടെ സംസ്കൃത ചിത്രമായ സമസ്യാഹയിൽ നാരായണൻ നായർ പ്രധാനമായൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

 "സിനിമാ ജീവിതത്തിൻ്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നല്ലൊരു സന്ദേശ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നു.' കോഴിക്കോട് നാരായണൻ നായർ പറയുന്നു.

പ്രകൃതി മലിനീകരണവും, സംരക്ഷണവും വിഷയമാക്കി, എൻ്റോസൾഫാൻ ദുരന്തത്തെ അതിജീവിച്ച കുട്ടിയുടെ കഥയാണ് സമസ്യാഹ എന്ന ചിത്രം പറയുന്നത് .
ഗ്ലോബൽ കൾച്ചർ ഓർഗനൈസേഷൻ്റെ  പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൻ്റെ ഭാഗമായി, രാജദീപം സിനിമാസിൻ്റെ ബാനറിൽ, പ്രവീഷ് കുമാർ മുറയൂർ നിർമ്മിക്കുന്ന സമസ്യാഹയുടെ രചന, സംവിധാനം ഷിബു കുമാരനെല്ലൂർ നിർവ്വഹിക്കുന്നു. 

ക്യാമറ - എഡിറ്റിംഗ്, ജോഷോ റൊണാൾഡ്, സംസ്കൃത പരിവർത്തനം -പി.കെ.രാധാമണിയമ്മ, ഗാനങ്ങൾ - യു കെ.രാഘവൻ, സംഗീതം - സലാം വീരോളി, ആലാപനം - സ്വർണ്ണ കെ.എസ്, പ്രൊഡക്ഷൻ ഡിസൈനർ - സജിത്ത് ,പ്രൊഡക്ഷൻ കൺട്രോളർ- കൃഷ്ണപിള്ള, പി.ആർ.ഒ- അയ്മനം സാജൻ
കോഴിക്കോട് നാരായണൻ നായർ, മുഹമ്മ പ്രസാദ്, വിനോദ് കോവൂർ ,ജസീല പ്രവീൺ, ബിജു എരവണ്ണൂർ, ഹരിഹരൻ ചേവായൂർ, അനേഷ് മേപ്പയ്യൂർ, ആൻമരിയ വയനാട്, തീർത്ത പ്രമോദ്, സ്വർണ്ണ കെ.എസ്, തുടങ്ങീ എൺപതോളം താരങ്ങളും ,പതിനാല് ജില്ലകളിലുള്ള സ്കൂൾ വിദ്യാർത്ഥികളും അഭിനയിക്കുന്നു. കോഴിക്കോട്, കാസർകോഡ് എന്നിവിടങ്ങളിലായി സമസ്യാഹയുടെ ചിത്രീകരണം പൂർത്തിയായി.

അയ്മനം സാജൻ

No comments:

Powered by Blogger.