" ഉപ്പളം " അമ്മയെന്ന ഉപ്പ്.

                                                                                                          

അമ്മയാണ് നമ്മുടെയെല്ലാം ഉപ്പും, മാർഗദീപവും എന്ന് പറയുകയാണ് " ഉപ്പളം " എന്ന ഹ്രസ്വചിത്രം.അനിൽ കെ.സി സംവിധാനം ചെയ്യുന്ന ഉപ്പളം എന്ന ചിത്രം, ദേശീയ, അന്തർദേശീയ ചലച്ചിത്രമേളകളിൽ പതിനേഴോളം അവാർഡുകൾ നേടി ശ്രദ്ധേയമായിരുന്നു.                                                    .                                       
ജീവിതത്തിൽ നമ്മൾ എത്ര ദൂരം സഞ്ചരിച്ചാലും, എത്ര ഉയരത്തിൽ എത്തിയാലും, തിരിച്ചു നടത്തത്തിൻ്റെ അവസാനം അമ്മ തന്നെ. പലപ്പോഴും, ഈ ലോക സത്യം എല്ലാവരും മറന്നു പോകുന്നു. മറന്നു പോകുന്ന ഈ വഴികളിലേക്ക് തിരിച്ച് നടക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുകയാണ് ഉപ്പളം എന്ന ചിത്രം. ഉപ്പളം എന്നാൽ ഉപ്പ് പാടം എന്നാണ് അർത്ഥം. അമ്മയുടെ വിയർപ്പിൻ്റെ ഉപ്പാണ് നമ്മുടെയെല്ലാം ജീവിതം എന്നത് അടിവരയിട്ട് പറയുകയാണ് ഉപ്പളം എന്ന ചിത്രം.
ദാസിന് ,കഴിക്കുന്ന ഭക്ഷണത്തിലും, വെള്ളത്തിലും എല്ലാം ഉപ്പുരസം അനുഭവപ്പെടുന്നു. അത് മനസ്സിനെ അലട്ടുന്ന വലിയൊരു മാനസിക പ്രശ്നമായി മാറുന്നു.അതോടെ, ദാസ്, സൈക്കോളജിസ്റ്റ് ഡോ.മൂർത്തിയെ കാണുന്നു.ഡോക്ടർ, ദാസിൻ്റെ മാനസിക പ്രശ്നത്തിന് കാരണം കണ്ടു പിടിച്ചു.ദാസായി, അഷ്റഫ് കിരാലൂരും, ഡോ.മൂർത്തിയായി രാജേഷ് രാജും മികച്ച പ്രകടനം കാഴ്ചവെച്ചു. അമ്മയായി എത്തുന്നത് ,സത്യ എസ്.നായർ.മറ്റ് കഥാപാത്രങ്ങളെ,ഷനിൽ പള്ളിയിൽ ,റിജോ ജോസ്, മനോജ് രാമപുരം, പഞ്ചമി പ്രശാന്ത്, കിഷോർ ശ്രീകുമാർ ,പ്രണവ് പ്രശാന്ത്, എന്നിവരും അവതരിപ്പികുന്നു.
എകാന്തം തുടങ്ങി മികച്ച അഞ്ചോളം ടെലിഫിലിമുകൾ സംവിധാനം ചെയ്ത അനിൽ കെ.സിയുടെ ഉപ്പളവും, അനേകം അവാർഡുകൾ നേടിക്കഴിഞ്ഞു.
ട്രയാർസ് എൻ്റർടൈമെൻ്റിനു വേണ്ടി, റെജി, രാജേഷ്, രജീഷ് എന്നിവർ  അവതരിപ്പിക്കുന്ന ഉപ്പളം, അനിൽ കെ.സി സംവിധാനം ചെയ്യുന്നു. കഥ - ജിനു ശ്രീ മന്ദിരം, ഛായാഗ്രഹണം - ധനീഷ് തെക്കേമാലി, സ്റ്റോറികൺസൾട്ടൻ്റ്സ് -അനൂപ് കുബനാട്, ലാൽജി കാട്ടിപ്പറമ്പ് ,ഗാനങ്ങൾ - രണദേവ് ,സംഗീതം - വി .പി .ചന്ദ്രൻ, ആലാപനം - രാജേഷ് മാധവ്, പശ്ചാത്തല സംഗീതം - രതീഷ് റോയ്, സഹസംവിധാനം -സിറാജ് തളികുളം, പ്രൊഡക്ഷൻ കൺട്രോളർ- കിഷോർ ശ്രീകുമാർ ,പി.ആർ.ഒ- അയ്മനം സാജൻ. ഗുഡ്വിവിൽ എൻ്റർടെയിൻമെൻ്റ്സ് യൂ ട്യൂബ് ചാനലിലാണ് ഉപ്പളം റിലീസ് ചെയ്തത്.
                                                                           അയ്മനം സാജൻ.

No comments:

Powered by Blogger.