പന്ത്രണ്ട് ഗാനങ്ങളുമായി പ്രണവിന്റെയും കല്യാണിയുടെയും വിനീതിന്റെയും " ഹൃദയം " .


മേരിലാൻഡ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രമാണ് " ഹൃദയം " . പ്രണവ് മോഹൻലാലും, കല്യാണി പ്രിയദർശനും ,ദർശന രാജേന്ദ്രനും പ്രധാന റോളിൽ അഭിനയിക്കുന്ന " ഹൃദയം " വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. 

വിശാഖ് സുബ്രമണ്യം നിർമ്മാണവും, നോബിൾ ബാബു തോമസ് സഹനിർമ്മാണവും നിർവ്വഹിക്കുന്നു.

പന്ത്രണ്ട് ഗാനങ്ങളാണ് ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഹിഷാം അബ്ദുൾ വഹാബാണ് സംഗീതം .
വിനീത് ശ്രീനിവാസനും, ഭാര്യ ദിവ്യയും പഠിച്ച കോളേജിൽ വച്ചാണ് ചിത്രത്തിന്റെ പകുതിയും ചിത്രീകരണം നടന്നത് എന്നാണ് വിവരം.

അജു വർഗ്ഗീസ് , വിജയരാഘവൻ ,അരുൺ കുര്യൻ ,ബൈജു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

 സലിം പി .ചാക്കോ 

No comments:

Powered by Blogger.