നടൻ അനിൽ മുരളിയ്ക്ക് പ്രണാമം.

നടൻ അനിൽ മുരളി (56) കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ വച്ച്  അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. 


റൺ ബേബി റൺ, ക്ലാസ് മേറ്റസ് , ബാബാ കല്യാണി തുടങ്ങിയ  ഇരുന്നുറോളം  സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .കലാഭവൻ മണി നായകനായി അഭിനയിച്ച " വാൽകണ്ണാടി " യിലെ വില്ലൻ വേഷമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ടെലിവിഷനിലൂടെയാണ്  സിനിമയിൽ  അനിൽ മുരളി  എത്തിയത്. 
മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. 1993-ൽ " കന്യാകുമാരിയിൽ ഒരു കവിത"  എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് അനിൽ മുരളി സിനിമയിലെത്തുന്നത്.

വില്ലൻ വേഷങ്ങൾ കൂടാതെ സ്വഭാവ നടനായും അദ്ദേഹം അഭിനയിയ്ക്കുന്നുണ്ട്.  മലയാളം കൂടാതെ തമിഴ്,തെലുങ്ക്  ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഭാര്യ: സുമ. മക്കൾ: ആദിത്യ, അരുന്ധതി.

അനുശോചനം: 
................................

അനിൽ മുരളിയുടെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി .

ഇടവേള ബാബു. 
................................
മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് അനിൽ മുരളിയുടെ നിര്യാണത്തിലുടെ ഉണ്ടായിരിക്കുന്നതെന്ന്  അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു .


സലിം പി. ചാക്കോ .

No comments:

Powered by Blogger.